Asianet News MalayalamAsianet News Malayalam

സലാര്‍ കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് യുവ താരത്തിന്റെ വമ്പൻ ഓഫര്‍

പ്രഭാസ് നായകനായെത്തുന്ന സലാറിന്റെ ഫാൻസ് ഷോയ്‍ക്കാണ് ഓഫര്‍.

Prabhas Prithviraj starrer new film Salaars update Nikhil Siddhartha to give 100 free tickets hrk
Author
First Published Dec 17, 2023, 4:27 PM IST

സലാറിനായി സാധാരണക്കാര്‍ മാത്രമല്ല രാജ്യത്തെ താരങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രഭാസ് നായകനാകുന്ന സലാറിന്റെ ആദ്യ ഷോ കാണാനാണ് കടുത്ത ആരാധകര്‍ കാത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ തെലുങ്കിലെ ശ്രദ്ധയാകര്‍ഷിച്ച യുവ താരം നിഖില്‍ സിദ്ധാര്‍ഥയുമുണ്ട്. എന്തായാലും സലാര്‍ വമ്പൻ ഹിറ്റ് ചിത്രമായി മാറുമെന്നാണ് പ്രതീക്ഷയും.

പാതിരാതിയിലെ സലാറിന്റെ ഫാൻസ് ഷോയ്‍ക്കായി താനും ഉണ്ടാകും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സൗജന്യമായി സലാറിന്റെ നൂറ് ടിക്കറ്റുകള്‍ താൻ നല്‍കാമെന്നും നിഖില്‍ സിദ്ധാര്‍ഥ വാഗ്‍ദാനം ചെയ്യുന്നു. തനിക്കൊപ്പം സലാര്‍ കാണാൻ അര്‍ദ്ധരാത്രി തിയറ്ററുകളില്‍ എത്തുന്ന കടുത്ത ആരാധകര്‍ക്ക് മാത്രമാണ് ടിക്കറ്റ് സൗജന്യമായി നല്‍കുക എന്നും പാൻ ഇന്ത്യൻ വിജയം നേടിയ കാര്‍ത്തികേയ അടക്കമുള്ള സിനിമകളിലെ നായകനായ നിഖില്‍ സിദ്ധാര്‍ഥ പറയുന്നു. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്.

നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം 'സ്വയംഭൂ' ചിത്രീകരണം പുരോഗമിക്കുകയാണ് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന ഒരു റിപ്പോര്‍ട്ടാണ്. സംവിധാനം നിര്‍വഹിക്കുന്നത് ഭരത് കൃഷ്‍ണമാചാരിയാണ്.  'സ്വയംഭൂ' പ്രമേയം പുറത്തുവിട്ടിട്ടില്ല. 'സ്വയംഭൂ'വും ഒരു പാൻ ഇന്ത്യൻ ചിത്രം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം 'സ്‍പൈ' ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ഗാരി ബിഎച്ചാണ്  നിഖില്‍ സിദ്ധാര്‍ഥയ്‍ക്കു പുറമേ 'സ്‍പൈ' സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥി വേഷത്തിലും എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു 'സ്‍പൈ'യില്‍ വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വംശിയായിരുന്നു നിഖിലിന്റെ സ്‍പൈയുടെ ഛായാഗ്രാഹണം. വിശാല്‍ ചന്ദ്രേശഖറായിരുന്നു സംഗീതം.

Read More: റിലിസിനു മുന്നേയുള്ള ആ റെക്കോര്‍ഡ് സ്വന്തമാക്കി സലാര്‍, കൊടുങ്കാറ്റാകാൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios