'ആദിപുരുഷ്' എന്ന ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്. 

പ്രഭാസ് നായകനായി വൻ പ്രതീക്ഷയോടെയെത്തിയ ചിത്രമായിരുന്നു 'ആദിപുരുഷ്'. ഓം റൗട്ടായിരുന്നു ചിത്രത്തിന്റെ സംവിധാനം. 'ആദിപുരുഷി'ന് മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. ഇപ്പോഴിതാ പ്രഭാസിന്റെ 'ആദിപുരുഷി'ന്റെ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരുന്നില്ല.

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കിയ ചിത്രം 'ആദിപുരുഷ്' പ്രഖ്യാപനംതൊട്ടെ പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ പ്രേക്ഷപ്രതീക്ഷ നിറവേറ്റാനായില്ലെന്നാണ് റിലീസിന് ശേഷം റിപ്പോര്‍ട്ടുകളുണ്ടായത്. 'ആദിപുരുഷ്' എന്ന ചിത്രത്തിന് ആകെ 240 കോടിയാണ് വേള്‍ഡ്‍വൈഡ് ബിസിനസ് നടന്നത് എന്ന് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും വൻ ബജറ്റില്‍ ഒരുങ്ങിയ ചിത്രം പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം റെട്രോഫൈല്‍സും ടി സീരീസ് ഫിലിസമാണ് നിര്‍മിച്ചത്. കൃതി സനോണ്‍ നായികയായി എത്തി. കാര്‍ത്തിക് പളനിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.

'ആദിപുരുഷ്' എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ വിമര്‍ശനം നേരിടുകയും ചെയ്‍തിരുന്നു. സംഭാഷണങ്ങള്‍ മാറ്റാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നെറ്റ്ഫ്ലിക്സ് 250 കോടി രൂപയ്‍ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയത് എന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. 'സലാര്‍' എന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ സംഗീതം രവി ബസ്രുറാണ് എന്ന പ്രത്യേകതയുമുണ്ട്.

Read More: ബിഗ് ബോസ് താരത്തിന്റെ 'കാവാലയ്യാ', വീഡിയോയുമായി നാദിറയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക