വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമായ ഹൃദയത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു.

വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള ചിത്രമാണ് ഹൃദയം. മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ് (Pranav Mohanlal) ഹൃദയത്തില്‍ നായകനാകുന്നത്. ഹൃദയം എന്ന പ്രണവ് ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

YouTube video player

ദര്‍ശന എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാലിന്റെ പ്രണയരംഗമാണ് ഗാനരംഗത്ത് ആവിഷ്‍കരിച്ചിരിക്കുന്നത്. പാട്ടുകള്‍ പഴയകാലത്തെ പോലെ ഓഡിയോ കാസ്റ്റായും ഓഡിയോ സിഡിരൂപേണയും എത്തുമെന്ന് നേരത്തെ വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. ഹേഷാം അബ്‍ദുള്‍ വഹാബാണ് ചിത്രത്തിലെ ഗാനത്തിന്റെ സംഗീത സംവിധായകൻ. ഹേഷാം അബ്‍ദുള്‍ വഹാബിന് ഒപ്പം ദര്‍ശന രാജേന്ദ്രനും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. പ്രണവിന്റെ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനം എഴുതിയിരിക്കുന്നത് അരുണ്‍ അലാട്ട് ആണ്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി ഹൃദയത്തിലുണ്ട്. വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വഹിക്കുന്നു. വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചമയം ഹസന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി, ഗാനരചന തോമസ് മാങ്കാലി, കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ എന്നിവരുമാണ്. പ്രണവ് മോഹൻലാലിന്റെ ഹൃദയമെന്ന ചിത്രം 2022 ജനുവരിയിലാണ് റിലീസ് ചെയ്യുക.