നടൻ പ്രണവ് മോഹൻലാലിന്റെ യാത്രാ ഫോട്ടോകളും അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ താരങ്ങളില്‍ ഒരാളാണ് പ്രണവ് മോഹൻലാല്‍. നടൻ മോഹൻലാലിന്റെ മകൻ എന്ന നിലയില്‍ ആദ്യം പരിചിതനായ പ്രണവ് ഇന്ന് വിജയനായകനാണ്. പ്രണവ് മോഹൻലാല്‍ പങ്കുവയ്‍ക്കുന്ന യാത്രാ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അച്ഛൻ മോഹൻലാലിന്റെ പാചക പരീക്ഷണങ്ങളില്‍ ഒപ്പം കൂടുന്ന പ്രണവിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

സിനിമാ തിരക്കുകളില്‍ നിന്ന് മാറി പ്രണവ് കുറച്ചു നാളായി യാത്രയിലായിരുന്നു. പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയിലാണ് എന്ന് അടുത്തിടെ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. ആളിപ്പോളൊരു തീര്‍ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായൊക്കെ യാത്ര ചെയ്യുകയാണ് എന്നായിരുന്നു പ്രണവിന്റെ യുറോപ്യൻ പര്യടനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നത്.

View post on Instagram

'റാം' എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ് മോഹൻലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മൊറോക്കോ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്. മോഹൻലാലിന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് ഇനി മോഹൻലാല്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

'പുലിമുരുകനു' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‍ത 'മോണ്‍സ്റ്റര്‍' ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് 'മോണ്‍സ്റ്ററി'ന്റെ തിരക്കഥാകൃത്തും. 'എലോണ്‍ ആണ് മോഹൻലാല്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഇനി റിലീസ് ചെയ്യാനുള്ളത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാല്‍ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിനന്ദൻ രാമാനുജം, പ്രമോദ് കെ പിള്ള എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

Read More: 'കാന്താര' രണ്ടാം ഭാഗമുണ്ടാകുമെന്ന് ഉറപ്പായി