ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ പ്രണവ് ചെന്നൈയില്‍ നടന്‍ രജനീകാന്തിനെ വസതിയിലെത്തി കണ്ടു. പ്രണവ് വരച്ച രജനിയുടെ ഛായാ ചിത്രം സന്ദര്‍ശനത്തിനിടെ കൈമാറി.

രജനി ആരാധകനായ പ്രണവിന്റെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇന്ന് സഫലമായത്. രജനിയുമൊത്തുള്ള സെല്‍ഫി പ്രണവ് കാല് കൊണ്ടെടുത്തു. രജനി പ്രണവിനെ പൊന്നാടയണിയിച്ചു. നേരത്തെ സ്വരുക്കൂട്ടിവെച്ച തുക പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചാണ് പ്രണവ് വാര്‍ത്തകളില്‍ നിറഞ്ഞത്. പിണറായിക്കൊപ്പമുള്ള പ്രണവിന്‍റെ സെല്‍ഫിയും ഷേക്ക്ഹാന്‍ഡുമടക്കമുള്ള ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.