'സലാര്‍' എന്ന ചിത്രത്തിന്റെ സെറ്റിലെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

'കെജിഎഫ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകൻ പ്രശാന്ത് നീലിന്റെ ജന്മദിനാണ് ഇന്ന്. പ്രഭാസിനെ നായകനാക്കി 'സലാര്‍' എന്ന ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് പ്രശാന്ത് നീല്‍ ഇപ്പോള്‍. 'സലാറി'ന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ പ്രഭാസടക്കമുള്ളവര്‍ സംവിധായകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 'സലാര്‍' എന്ന ചിത്രത്തിന്റെ സെറ്റിലെ വീഡിയോയും പ്രശാന്ത് നീലിന്റേതായി പുറത്തുവിട്ടിട്ടുണ്ട്.

പ്രശാന്ത് നീലും പ്രഭാസും മറ്റൊരു ചിത്രത്തിനായും ഒന്നിക്കുന്നുവെന്ന് നിര്‍മാതാവ് ദില്‍ രാജ് വെളിപ്പെടുത്തിയിരുന്നു. ഒരു പുരാണ സിനിമയായിരിക്കും ഇതെന്നും തിരക്കഥ പ്രശാന്ത് പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കിയ ദില്‍ രാജു ജൂനിയൻ എൻടിആര്‍ ചിത്രത്തിനു ശേഷമാകും പ്രഭാസിന്റെ പ്രൊജക്റ്റ് ആരംഭിക്കുകയെന്നും അറിയിച്ചു.'സലാര്‍' എന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തിലുണ്ട്. ഭുവൻ ഗൗഡ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക.

Scroll to load tweet…

വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറും' നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ജൂനിയര്‍ എൻടിആറിനെ നായകനാക്കിയും പ്രശാന്ത് നീലിന്റെ ഒരു പ്രൊജക്റ്റും വരാനുണ്ട്. ഇതാദ്യമായിട്ടാണ് ജൂനിയര്‍ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയര്‍ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂനിയര്‍ എൻടിആറിന്റേതായി നിലവില്‍ ചിത്രീകരണം തുടരുന്നത്. 'ജനതാ ഗാരേജ്' എന്ന ചിത്രത്തിന് ശേഷം കൊരടാല ശിവയും ജൂനിയര്‍ എൻടിആറും കൈകോര്‍ക്കുന്ന പ്രൊജക്റ്റ് പൂര്‍ത്തിയായ ശേഷമാകും പ്രശാന്ത് നീലിന്റെ ചിത്രം ആരംഭിക്കുക.

Read More: 'പ്ലീസ്, ആരും ഒരിക്കലും അത്തരം വ്യാജൻമാരെ പ്രോത്സാഹിപ്പിക്കരുത്', അഭ്യര്‍ഥനയുമായി എസ് ജെ സൂര്യ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player