Asianet News MalayalamAsianet News Malayalam

'ഒരു സിനിമ കൂടി സംവിധാനം ചെയ്യണം'; പ്രതാപ് പോത്തന്‍റെ ഫോണ്‍കോളിനെക്കുറിച്ച് നിര്‍മ്മാതാവ്

1985ല്‍ തമിഴില്‍ എത്തിയ മീണ്ടും ഒരു കാതല്‍ കഥൈ ആണ് പ്രതാപ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം

pratap pothen wanted to direct another movie says producer shibu g suseelan
Author
Thiruvananthapuram, First Published Jul 16, 2022, 11:12 AM IST

സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു പ്രതാപ് പോത്തന്‍ (Pratap Pothen). നടനായും സംവിധായകനായും നിര്‍മ്മാതാവായും ടെലിവിഷന്‍ അവതാരകനായും പരസ്യചിത്ര സംവിധായകനായുമൊക്കെ പ്രവര്‍ത്തിച്ച് വിജയം കണ്ട കലാകാരന്‍. 1985ല്‍ തമിഴില്‍ എത്തിയ മീണ്ടും ഒരു കാതല്‍ കഥൈ ആണ് പ്രതാപ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം. മലയാളത്തില്‍ 1997ല്‍ ഒരുക്കിയ ഒരു യാത്രാമൊഴിക്കു ശേഷം അദ്ദേഹം പക്ഷേ സിനിമകളൊന്നും ഒരുക്കിയിട്ടില്ല. എന്നാല്‍ ഇനിയും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍ (Shibu G Suseelan). തന്നോട് അതെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഷിബു പറയുന്നു.

ഷിബു ജി സുശീലന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ബഹുമുഖ പ്രതിഭയായിരുന്ന പ്രതാപ് സാറിന് എന്നെ വളരെ കാര്യമായിരുന്നു. ഒരു സിനിമകൂടി സംവിധാനം ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ചയിലും സംസാരിച്ചു. 2012ൽ 22 ഫീമെയിൽ കോട്ടയത്തിൽ അഭിനയിക്കാനാണ് ഞാൻ സാറിനെ വിളിക്കുന്നത്. വന്നു അഭിനയിച്ചു. അതിനുശേഷം ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുന്നത് സംബന്ധിച്ച് വിളിച്ചു. സ്റ്റോറി എന്നോട് പറഞ്ഞു. പക്ഷേ പിന്നെ അത് നടന്നില്ല. അതിനു ശേഷം ഇടയ്ക്ക് വിളിക്കും സംസാരിക്കും. 

ALSO READ: അവസാനം അഭിനയിച്ചത് നിവിന്‍ പോളിയുടെ അച്ഛനായി, ചിത്രീകരണം അവസാനിച്ചത് രണ്ട് ദിവസം മുന്‍പ്

കഴിഞ്ഞ മാസം ഞാൻ വർക്ക്‌ ചെയ്ത ലിജിൻ ജോസ് സംവിധായകനായ "HER" എന്ന സിനിമ വർക്ക്‌ ചെയ്ത് മടങ്ങി. ലൊക്കേഷനിൽ എന്റെ ഫാമിലിയെ പരിചയപ്പെടുത്തുകയും ഒരുമിച്ചു ഫോട്ടോയും എടുത്തു. തിരിച്ചു ചെന്നൈ എത്തി പിറ്റേന്ന് വിളിച്ചു. നല്ല ഒരു വർക്ക്‌ തന്നതിൽ സന്തോഷം അറിയിച്ചു. ഒരു സിനിമ കൂടി സംവിധാനം ചെയ്യണം ഷിബു.. അതിന് HER എഴുതിയ അർച്ചനയുടെ നമ്പർ ചോദിച്ചു വാങ്ങി. അർച്ചനയെ വിളിച്ചു സംസാരിക്കുകയും ചെയ്തു. വീണ്ടും ഇടയ്ക്ക് വിളിച്ചു. ഞങ്ങൾ സംസാരിച്ചു. ഞാൻ വർക്ക്‌ ചെയ്യുന്ന, പുതിയതായി തുടങ്ങുന്ന സിനിമയിൽ രണ്ട് ദിവസം വന്നു വർക്ക്‌ ചെയ്യണമെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് ചർച്ച ചെയ്തത്. 1985 ൽ നവാഗത സംവിധായകനുള്ള നാഷണൽ അവാർഡ് (മീണ്ടും ഒരു കാതല്‍ കഥൈ) വാങ്ങിയ പ്രതാപ് സർ പുതിയ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കി വെച്ച് യാത്രയായി.. സാറിന് എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലികൾ.

Follow Us:
Download App:
  • android
  • ios