മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  'പ്രതി പൂവൻകോഴി'. ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിന് ശേഷം ഇരുവരും  വീണ്ടും ഒന്നിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി നാളെ തിയേറ്ററിലെത്തും. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആര്‍ ആണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍  ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന ചിത്രത്തിലെ ഗാനം ഹിറ്റ് ചാർട്ടില്‍ ഇടം നേടിയിരുന്നു. പി.ജയചന്ദ്രനും അഭയ ഹിരൺമയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.