പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു.

തമിഴ്‍നാട് മുഖ്യമന്ത്രിയായിരുന്നു ജയലളിതയുടെ ബയോപിക് തലൈവയുടെ റിലീസ് അടുത്തിടെയായിരുന്നു. കങ്കണ റണൗട് ആയിരുന്നു ചിത്രത്തില്‍ ജയലളിതയായി അഭിനയിച്ചത്. കങ്കണയുടെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തലൈവിയുടെ ലുക്കില്‍ എത്തിയ പ്രയാഗ മാര്‍ട്ടിന്റെ ലുക്ക് ആണ് ചര്‍ച്ചയാകുന്നത്.

View post on Instagram

സൈമ അവാര്‍ഡ് (സൗത്ത് ഇന്ത്യൻ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്) നിശയിലാണ് പ്രയാഗ മാര്‍ട്ടില്‍ ജയലളിതയെ അനുസ്‍മരിപ്പിക്കുന്ന വേഷത്തില്‍ എത്തിയത്. ചുവപ്പും കറുപ്പും കരകളുള്ള സാരി ധരിച്ചായിരുന്നു പ്രയാഗ എത്തിയത്. ചുവപ്പ് വട്ടപ്പൊട്ടുമായി ജയലളിതയുടെ ലുക്കില്‍ എത്തിയ പ്രയാഗയെ കണ്ടപ്പോള്‍ കാഴ്‍ചക്കാരും അമ്പരുന്നു. പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ എന്തായാലും ഹിറ്റായി കഴിഞ്ഞു.

മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് പ്രയാഗ മാര്‍ട്ടിൻ.

മണിരത്‍നത്തിന്റെ തമിഴ് ആന്തോളജി ചിത്രമായ നവരസയിലാണ് ഏറ്റവുമൊടുവില്‍ പ്രയാഗ മാര്‍ട്ടിൻ വേഷമിട്ടത്.