രാജ്യത്തെ ഏറ്റവും ഉയര്‍ന്ന് സിവിലിയന്‍  ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. കുടുംബസമേതമാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ എത്തിയത്. 

ദില്ലി; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന് സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. കുടുംബസമേതമാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ എത്തിയത്. പ്രഭുദേവ്, കെജി ജയന്‍ എന്നിവരും പത്മശ്രീ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.മോഹൻലാലിനൊപ്പം ഐഎസ്ആർഒ മുൻശാസത്രജ്ഞൻ നമ്പി നാരായണൻ, സംഗീതജ്ഞൻ കെജി ജയൻ, പുരാവസ്തുവിദഗ്ദ്ധൻ കെകെ മുഹമ്മദ്, ശിവ​ഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവരാണ് കേരളത്തില്‍ പത്മ പുരസ്കാരങ്ങള്‍ ലഭിച്ചത്.

പുരസ്കാര നേട്ടത്തോടെ പ്രേം നസീറിനു ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന മലയാള നടനായി മോഹന്‍ലാല്‍. അഭിനയജീവിതത്തില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ മോഹന്‍ലാല്‍ കരിയറില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് പത്മഭൂഷണ്‍ പുരസ്കാരം സ്വന്തമാക്കുന്നത്. പോയവർഷങ്ങളിൽ മലയാള സിനിമയുടെ ബജറ്റ്/കളക്ഷൻ സങ്കൽപങ്ങളെ മാറ്റി മറിച്ച താരം മലയാളത്തിന് അപ്പുറം കടന്നും തന്റെ പ്രതിഭയെ അറിയിച്ചു. 

മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയുടെ സൂപ്പർതാരമായി തിളങ്ങുന്ന മോഹൻലാൽ പത്മഭൂഷൺ പുര്സകാരവാർത്ത അറിയുമ്പോൾ ഹൈദരാബാദിൽ പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. 

Scroll to load tweet…