എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രം.
ചരിത്ര പുരുഷനാകാന്‍ പൃഥ്വിരാജ് തയ്യാറെടുക്കുന്ന സിനിമയാണ് കാളിയൻ. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയനാ'യാണ് താരം ചിത്രത്തിൽ എത്തുക. അഞ്ച് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എസ് മഹേഷ് ആണ്. ഇപ്പോഴിതാ സിനിമ എന്തുകൊണ്ടാണ് വൈകുന്നതെന്നും അപ്ഡേഷനുകളും പങ്കുവയ്ക്കുക ആണ് നിർമാതാവ് രാജീവ് ഗോവിന്ദൻ.
കാളിയൻ എന്നായാലും വരും. എമ്പുരാന്റെ ഷൂട്ടിന് മുൻപ് കാളിയന്റെ ഷൂട്ടിംഗ് തുടങ്ങാമെന്നാണ് കരുതിയിരുന്നതെന്നും അതിനിടയിൽ ആണ് പൃഥ്വിരാജിന് പരിക്കേറ്റതെന്നും രാജീവ് ഗോവിന്ദൻ പറയുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ എല്ലാം കഴിഞ്ഞ് ഷൂട്ടിങ്ങിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കാളിയൻ എന്തായാലും വരും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ എല്ലാം കഴിഞ്ഞു. സോംഗ് കമ്പോസിംഗ് കഴിഞ്ഞു. ഓർഗസ്ട്രേഷൻ കഴിഞ്ഞു. ഇനിയൊരു പാട്ട് കൂടിയെ ബാക്കിയുള്ളൂ. ഷൂട്ട് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് കാളിയൻ. എമ്പുരാന് മുൻപ് ഒരു ഷെഡ്യൂൾ തുടങ്ങി, അതിനൊപ്പം തന്നെ കാളിയന്റെയും ഷൂട്ടിംഗ് നടത്താം. അതെങ്ങനെ എന്നുള്ളതിന്റെ പ്ലാനിംഗ് നടന്നു കൊണ്ടിരിക്കയായിരുന്നു. ആ സമയത്ത് ആയിരുന്നു ഇങ്ങനെ ഒരു അപകടം പഥ്വിരാജിന് വന്നതും കുറച്ച് കാലം മാറി നിൽക്കേണ്ട അവസ്ഥ വന്നതും. കാളിയൻ എന്തായാലും ഉണ്ട്. അതിന്റെ കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. വലിയൊരു പ്രോജക്ട് ആണത്. കപ്ലീറ്റ് ആക്ഷൻ പാക്ഡ് ആയിട്ടുള്ള സിനിമയാണ്. പഥ്വിരാജിന്റെ ഫിസിക്കൽ സ്ട്രക്ചർ വളരെ പ്രധാനമാണ്. ശരിയായ സമയത്ത് സിനിമ നടക്കും", എന്നാണ് രാജീവ് ഗോവിന്ദൻ പറഞ്ഞത്.
എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്.സുജിത് വാസുദേവ് ആണ് ക്യാമറ. "തെക്കൻ കഥാഗാനങ്ങളെ അധിഷ്ഠിതമാക്കി ഇതുവരെ സിനിമകളൊന്നും ഉണ്ടായിട്ടില്ല. തെക്കൻ പാട്ടുകളിൽ ഒരുപാട് ധീരനായകന്മാരുണ്ട്. അതിനെ അധികരിച്ചുള്ളൊരു സിനിമയാണ് കാളിയന്‍ എന്ന് മുന്‍പ് സംവിധായകന്‍ മഹേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.
ദുൽഖർ കേരളത്തിന്റെ ഷാരൂഖ് ഖാൻ, ആ ഒരു ഓറ അദ്ദേഹത്തിൽ തോന്നാറുണ്ട്: ഗോകുൽ സുരേഷ്
