തിരുവനന്തപുരം: പൃഥ്വിരാജ് നായകനായെത്തുന്ന വീരനായക സിനിമ 'കാളിയനി'ലേക്ക് അഭിനേതാക്കളെ തേടി അണിയറപ്രവര്‍ത്തകര്‍. പതിനേഴാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമായ കാളിയനിലേക്ക് മൂന്നൂറോളം അവസരങ്ങളാണ് ഉള്ളത്. നവാഗതനായ എസ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏഴിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്ത്രീ-പുരുഷഭേദമില്ലാതെ അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ www.kaaliyan.com എന്ന വെബ്സൈറ്റിലൂടെ മാര്‍ച്ച് 15നകം സമീപകാല ഫോട്ടോകള്‍ സഹിതം അപേക്ഷകള്‍ അയയ്ക്കണം. ഒരു മിനിറ്റില്‍ കവിയാത്ത പെര്‍ഫോര്‍മന്‍സ് വീഡിയോയും അയയ്ക്കാം. കാളിയനിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പോസ്റ്റര്‍ ഇതിഹാസത്തിന്‍റെ ഭാഗമാകാം എന്ന കുറിപ്പോടെ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.