മകള്‍ അലംകൃതയ്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങള്‍ അറിയാൻ എന്നും പ്രേക്ഷകര്‍ താല്‍പര്യം കാട്ടാറുണ്ട്. പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ ഒരു കുട്ടിയെന്ന പോലെയാണ് അലംകൃതയുടെയെയും കാണുന്നത്. അലംകൃതയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. അല്ലിയുടെ ജന്മദിനത്തില്‍ ജന്മദിന ആശംസകളുമായി എത്തിയിരിക്കുയാണ് പൃഥ്വിരാജ്.

View post on Instagram

സന്തോഷകരമായ ജന്മദിനം. മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു നിന്നെ ഓര്‍ത്ത്. പുസ്‍തകങ്ങളോടുള്ള നിന്റെ സ്‍നേഹവും ലോകത്തോടുള്ള അനുകമ്പയും വിശാലമാകട്ടെ. എല്ലായ്‍പ്പോഴും വളരെ ജിജ്ഞാസുമായി തുടരട്ടെ, നീ എല്ലായ്‍പ്പഴും വലിയ സ്വപ്‍നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങൾ നിന്നെ സ്‍നേഹിക്കുന്നു.

അലംകൃതയുടെ ഫോട്ടോയും പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.

പൃഥ്വിരാജിന്റെ മകള്‍ അംലകൃതയുടെ ഫോട്ടോ ഹിറ്റായി മാറുകയും ചെയ്‍തു.