ഓണം ലുക്കിലുള്ള ഫോട്ടോഷൂട്ടുമായി പ്രിയ.
ഒറ്റ കണ്ണിറുക്കല്‍ പാട്ടിലൂടെ രാജ്യത്ത് ആകെ ശ്രദ്ധ നേടിയ നടിയാണ് പ്രിയാ വാര്യര്‍. സിനിമകള്‍ അധികം ചെയ്‍തില്ലെങ്കിലും ഒറ്റ സിനിമ തന്നെ ഒട്ടേറെ ആരാധകരെ പ്രിയ വാര്യര്‍ക്ക് നേടിക്കൊടുത്തു. പ്രിയാ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ പ്രിയാ വാര്യരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് പ്രിയ വാര്യര്‍ ഫോട്ടോയിലുള്ളത്. ഓണം ലുക്കാണ് എന്ന് പ്രിയാ വാര്യര്‍ പറയുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും പ്രിയാ വാര്യരുടെ പുതിയ ഫോട്ടോഷൂട്ടും ഹിറ്റായിരിക്കുകയാണ്.
മലയാളം സിനിമയായ ഇഷ്‍ഖിന്റെ തെലുങ്ക് റീമേക്കിലായിരുന്നു പ്രിയാ വാര്യര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
എസ് എസ് രാജുവാണ് പ്രിയാ വാര്യരുടെ ഇഷ്‍ഖ് സിനിമ സംവിധാനം ചെയ്‍തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
