20,000 സ്‌ക്വയര്‍ ഫീറ്റുളള ആഢംബര ഭവനത്തിൽ ഏഴ് മുറികളും11 ബാത്ത്റൂമുകളുമാണുള്ളത്. ഉയർന്ന് സീലിങ്ങും വിശാലമായ സിറ്റിങ്ങും ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍കേസും വലിയ ഡൈനിങ് റൂമുകളുമാണ് വീടിന്റെ പ്രത്യേകത. 

വാഷിങ്ടൺ: ലൊസാഞ്ചല്‍സില്‍ തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. ഏകദേശം 144 കോടി (20 മില്യന്‍ ഡോളര്‍) വിലമതിക്കുന്ന ആഢംബര ഭവനമാണ് താരജോടികൾ സ്വന്തമാക്കിയിരിക്കുന്നത്.

20,000 സ്‌ക്വയര്‍ ഫീറ്റുളള ആഢംബര ഭവനത്തിൽ ഏഴ് മുറികളും 11 ബാത്ത്റൂമുകളുമാണുള്ളത്. ഉയർന്ന് സീലിങ്ങും വിശാലമായ സിറ്റിങ്ങും ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍കേസും വലിയ ഡൈനിങ് റൂമുകളുമാണ് വീടിന്റെ പ്രത്യേകത. കഴിഞ്ഞ ഓഗസ്റ്റിലാണ് നിക് താന്‍ താമസിച്ചിരുന്ന വീട് വില്‍ക്കുന്നത്. ഏകദേശം 49 കോടിയ രൂപയ്ക്കായിരുന്നു വീട് വിറ്റത്. പ്രിയങ്കയ്‌ക്കൊപ്പം കുറച്ച് കൂടി വലിയ വീട്ടിലേക്ക് മാറാനാണ് നിക്ക് വീട് വിറ്റതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

View post on Instagram

നിക്-പ്രിയങ്ക ദമ്പതികളുടെ വീടിന് മൂന്നു മൈല്‍ അകലെയായി നിക്കിന്റെ സഹോദരനായ ജോ ജൊനാസും ഒരു പുത്തൻ വീട് വാങ്ങിച്ചിട്ടുണ്ട്. 15,000 സ്‌ക്വയര്‍ ഫീറ്റുളള വീടിന് ഏതാണ്ട് 101 കോടി രൂപ വിലമതിക്കും. താരതമ്യേന നിക്-പ്രിയങ്ക ദമ്പതികളുടെ വീടിനെക്കാൾ ചെറുതാണെങ്കിലും ജോ-സോഫിയ ദമ്പതികളുടെ വീട്ടില്‍ 10 ബെഡ്‌റൂമുകളും 14 ബാത്‌റൂമുകളുമുണ്ട്.

View post on Instagram

അതേസമയം, ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രിയങ്കയും നിക്കും. 2018 ഡിസംബര്‍ ഒന്നിനായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ആഢംബരം നിറഞ്ഞ ചടങ്ങില്‍ രണ്ട് മതാചാരങ്ങള്‍ പ്രകാരമാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവാഹശേഷം മുംബൈയിലും ന്യൂയോര്‍ക്കിലുമായി മാറിമാറി താമസിക്കുകയാണ് ദമ്പതികൾ.

View post on Instagram