രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരിപ്പട്ടമണിഞ്ഞ് ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ കലാകാരി. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് നിക്ക് ജൊനാസിന് ഒപ്പമുള്ള പ്രിയങ്ക ചോപ്രയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയെന്നാണ് പ്രിയങ്ക ചോപ്ര ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

രണ്ട് വര്‍ഷത്തിനു മുമ്പ് ഇതേദിവസം ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് ഫോട്ടോയെടുത്തു. എപ്പോഴും നിങ്ങള്‍ എനിക്ക് സന്തോഷം നല്‍കി. നിക്ക് ജൊനാസ് നിങ്ങളെ ഞാൻ സ്‍നേഹിക്കുന്നു. നമ്മുടെ ജീവിതം അവിശ്വസനീയമാംവിധം സന്തോഷകരമാക്കിയതിന് നന്ദിയെന്നും പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നു. നിക്ക് ജൊനോസും പ്രിയങ്ക ചോപ്രയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.