Asianet News MalayalamAsianet News Malayalam

Vedaant Madhavan : നീന്തലില്‍ രാജ്യാന്തര മെഡലുകള്‍ സ്വന്തമാക്കി വേദാന്ത്, മാധവന്റെ മകനെ അഭിനന്ദിച്ച് പ്രിയങ്ക

പ്രിയങ്ക ചോപ്രയുടെ ആശംസകള്‍ക്ക് മാധവൻ മറുപടിയും നല്‍കിയിരിക്കുന്നു (Vedaant Madhavan).

Priyanka Chopra congratulates Madhavans son for wnning gold at Danish Open swim meet
Author
Kochi, First Published Apr 19, 2022, 2:38 PM IST

നടൻ മാധവന്റെ മകൻ വേദാന്ത് നീന്തല്‍ ചാമ്പ്യൻഷിപ്പില്‍ അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയിരുന്നു. കോപ്പൻഹേഗനില്‍ നടന്ന ഡാനിഷ് ഓപ്പണ്‍ നീന്തല്‍ ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് രാജ്യത്തിനായി സ്വര്‍ണം, വെള്ളി മെഡലുകള്‍ സ്വന്തമാക്കിയത്. മകന്റെ നേട്ടത്തിലെ അഭിമാനം പങ്കുവെച്ച് മാധവൻ തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മാധവന്റെ മകൻ വേദാന്തിനെ നടി പ്രിയങ്ക ചോപ്ര അഭിനന്ദിച്ചിരിക്കുകയാണ് (Vedaant Madhavan).

അഭിനന്ദനങ്ങൾ വേദാന്ത് മാധവൻ, അതൊരു അത്ഭുതകരമായ നേട്ടമാണ്. തുടരുക. അഭിനന്ദനങ്ങൾ മാധവനും സരിതയ്ക്കും എന്നാണ് പ്രിയങ്ക ചോപ്ര എഴുതിയത്. പ്രിയങ്ക ചോപ്രയുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് മാധവനും രംഗത്ത് എത്തി. എന്ത് പറയണമെന്ന് അറിയില്ല, ഞങ്ങൾ വളരെ ത്രില്ലിലും ആവേശത്തിലുമാണ്. ദൈവത്തിന്റെ കൃപയ്‍ക്കും താങ്കളുടെ സ്‍നേഹത്തിനും  ഒരിക്കൽ കൂടി നന്ദിയെന്ന് മാധവനും മറുപടി നല്‍കി.
ആര്‍ മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്' തിയറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്.

ദുബായ് എക്സ്‍പോയില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ പങ്കെടുത്ത നമ്പി നാരായണനും  മാധവനും വൻ വരവേല്‍പാണ് ലഭിച്ചത്. ജൂലൈ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായിട്ടാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം എത്തുക. ഐ എസ് ആര്‍ ഒ ശാസ്‍ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്.

Read More : 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്' തിയറ്ററുകളിലേക്ക്, ദുബായ് എക്സ്‍പോയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു

ആര്‍  മാധവനും ഡോ. വര്‍ഗീസ് മൂലനും ചേര്‍ന്നാണ് നിര്‍മ്മാണം. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളിലാണ് നിര്‍മാണം. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിക്കുന്നത്. ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. എഡിറ്റിംഗ് ബിജിത്ത് ബാല.  ശ്രീഷ റായ് ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്. പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ശബരി.

എണ്ണൂറ് മീറ്റര്‍ വിഭാഗത്തിലാണ് മാധവനറെ മകൻ വേദാന്ത് ഡാനിഷ് ഓപ്പണ്‍ നീന്തല്‍ ചാമ്പ്യൻഷിപ്പില്‍ മെഡലുകള്‍ നേടിയത്. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും നിരവധി മെഡലുകള്‍ വേദാന്ത് സ്വന്തമാക്കിയിട്ടുണ്ട്. അറുപത്തിനാലാമത് എസ്‍ജിഎഫ്ഐ നാഷണല്‍ സ്‍കൂള്‍ ഗെയിംസില്‍ വേദാന്ത് മാധവൻ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു. മകൻ വേദാന്ത് രാജ്യത്തിനായി മെഡല്‍ സ്വന്തമാക്കുമ്പോള്‍ സന്തോഷം പങ്കുവച്ച് മാധവൻ രംഗത്ത് എത്താറുണ്ട്.

Follow Us:
Download App:
  • android
  • ios