ഇമോഷണലായ ആന്റണി പെരുമ്പാവൂരിനെയും വീഡിയോയിൽ കാണാം.

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം നേര് പ്രക്ഷക പ്രീയം നേടി ആദ്യ ഷോ പിന്നിട്ടിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിൽ പക്കാ ക്യാരക്ടർ റോളിൽ ആണ് മോഹൻലാൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് തങ്ങൾ കാണാൻ ആ​ഗ്രഹിച്ച 'ലാലേട്ടൻ' തിരിച്ചെത്തി എത്തി ആരാധകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ സിനിമ കണ്ട് വളരെ ഇമോഷണലായ ആന്റണി പെരുമ്പാവൂരിന്റെയും ഭാ​ര്യയുടെയും വീഡിയോ പുറത്തുവരികയാണ്. 

തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാ​ര്യ ശാന്തി പുറത്തിറങ്ങിയത്. അനശ്വര ​ഗ്രേറ്റ് ആണെന്നാണ് ശാന്തി പറയുന്നത്. കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ഇവരുടെ മറുപടി. 

ഒപ്പം ഇമോഷണലായ ആന്റണി പെരുമ്പാവൂരിനെയും വീഡിയോയിൽ കാണാം. ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നതെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം കവിത തിയറ്ററില്‍ ആയിരുന്നു ഇരുവരും സിനിമ കണ്ടത്.

കണ്ണ് നിറഞ്ഞു നേര് കണ്ടിറങ്ങിയ Antony Perumbavoor | Neru Movie Response | Mohanlal | Jeethu Joseph

നേരിന് മികച്ച പ്രതികരണം ലഭിച്ചതോടെ ടിക്കറ്റ് ബുക്കിങ്ങില്‍ ഗണ്യമായ വര്‍ദ്ധനവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഒരുമണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞത് 6.3കെ ടിക്കറ്റുകളാണ്. സമീപകാലത്ത് ഇറങ്ങിയ എല്ലാ മോഹന്‍ലാല്‍ ചിത്രങ്ങളും പരജായം നേരിട്ടിരുന്നു. ട്വല്‍ത്ത് മാന്‍ മാത്രം ആണ് അക്കൂട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഒരിടവേളയ്ക്ക് ശേഷം പക്കാ ക്യാരക്ടര്‍ റോളില്‍ മോഹന്‍ലാല്‍ എത്തിയ ചിത്രത്തിന്‍റെ വിജയം ആഘോഷമാക്കുകയാണ് ആരാധകരും. അനശ്വര രാജന്‍, സിദ്ധിഖ് എന്നിവരുടെ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അദ്ദേഹവും ശാന്തി മയാദേവിയും ചേര്‍ന്നാണ്. 

നാൻ വീഴ്‌വേൻ എൻട്രു നിനയ്‌ത്തായോ; 'നേര്' കാത്തോ മോഹൻലാൽ ? പ്രേക്ഷകർ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..