പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് എസ് കെ കൃഷ്‍ണകാന്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം.

ധനുഷിന്റെ ഹിറ്റ് ചിത്രമായ തിരുടാ തിരുടി അടക്കം ഒട്ടേറെ ചിത്രങ്ങള്‍ എസ് കെ കൃഷ്‍ണകാന്ത് നിര്‍മിച്ചിട്ടുണ്ട്. സിനിമ മേഖലയില്‍ ഏവരും ആദരിക്കുന്ന നിര്‍മാതാവു കൂടിയായിരുന്നു എസ് ക കൃഷ്‍ണകാന്ത്. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ച് തിരുടാ തിരുടി സംവിധായകൻ സുബ്രഹ്‍മണ്യം ശിവ വൈകാരികമായ ഒരു കുറിപ്പും സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും സുബ്രഹ്‍മണ്യം ശിവ പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തിന്റെ സംസ്‍കാര ചടങ്ങുകള്‍ നടന്നത് ഇന്നാണ്. എസ് കെ കൃഷ്‍ണകാന്തിനും ഭാര്യ ലക്ഷ്‍മിക്കും ചന്ദ്രകാന്ത്, ഉദയകാന്ത് എന്നീ രണ്ട് ആണ്‍മക്കളാണ് ഉള്ളത്.