2021 ഡിസംബർ രണ്ടിനാണ് മരക്കാർ റിലീസ് ചെയ്തത്.

ലയാള സിനിമയിലെ പ്രമുഖ നിർമാതാവാണ് സന്തോഷ് ടി കുരുവിള. പലപ്പോഴും അദ്ദേഹം നടത്തുന്ന തുറന്നു പറച്ചിലുകൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മോഹൻലാൽ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിം​ഹ'ത്തെ കുറിച്ച് സന്തോഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ അതിന്റെ നഷ്ടക്കണക്കും നോക്കുമെന്ന് പറയുകയാണ് സന്തോഷ്. മരക്കാറിലും അത്തരത്തിൽ കണക്ക് കൂട്ടിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 

"ഒരു സിനിമ എന്നത് പോലെ തന്നെ ആ സിനിമയുടെ നഷ്ടത്തിന്റെ കണക്കും നമ്മൾ മനസിൽ ചിന്തിക്കും. ഇതൊന്നും ദൈവീകം അല്ലല്ലോ. നഷ്ടവും ലാഭവും ഉണ്ടാകാം. നമ്മൾ വിചാരിച്ച പോലെ സിനിമ വരണമെന്നും ഇല്ല. ഞാൻ എപ്പോഴും കാൽക്കുലേറ്റർ റിസ്കെ എടുക്കാറുള്ളൂ. കുഞ്ഞാലി മരിക്കാർ ഞാനും ആന്റണി ചേട്ടനും കൂടി എടുക്കാൻ തീരുമാനിച്ചപ്പോൾ കാൽക്കുലേറ്റ് ചെയ്തത് 45 കോടിയുടെ നഷ്ടമാണ്. സിനിമ ഷൂട്ടിം​ഗ് തടങ്ങുന്നതിന് മുൻപ് ചിന്തിച്ച കാര്യമാണിത്. നഷ്ടം വന്നാൽ അതിന്റെ ഭാ​ഗം എടുക്കാൻ തയ്യാറാണോന്ന് ആന്റണി ചോദിച്ചിരുന്നു. സമ്മതമാണെന്ന് ഞാനും പറഞ്ഞിരുന്നു. സിനിമയിൽ നമ്മൾ വിട്ടുകൊടുത്താൽ എല്ലാം കൈവിട്ട് പോകും. എല്ലാവരെയും പേടിച്ച് നിർമാതാവ് സിനിമ എടുക്കാൻ പോയാൽ, സിനിമ പൊട്ടിപ്പോകും. പിന്നെ സിനിമ നല്ലതാണെങ്കിൽ വിജയിക്കും. നമ്മളിവിടെ ടെൻഷൻ അടിച്ചിട്ട് ഒരുകാര്യവും ഇല്ല", എന്നാണ് സന്തോഷ് ടി കുരുവിള പറഞ്ഞത്. ദ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മമ്മൂട്ടി പോക്കറ്റില്‍ ഭദ്രമാക്കിയ 2023! മറക്കാത്ത '2018', ഒപ്പം കൂടിയ 'ആർഡിഎക്സും', ഹിറ്റുകൾ കണ്ട മലയാള സിനിമ

2021 ഡിസംബർ രണ്ടിനാണ് മരക്കാർ റിലീസ് ചെയ്തത്. ആശീർവാദ് സിനിമാസ് നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാവ് ആയിരുന്നു സന്തോഷ് കുരുവിള. വൻ ഹൈപ്പോടെ എത്തിയ മരക്കാറിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ചിത്രത്തിന് എതിരെ കരുതിക്കൂട്ടിയുള്ള ഡീ​ഗ്രേഡിം​ഗ് നടന്നിരുന്നുവെന്ന് അന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..