ശുഭാനന്ദഗുരു എഴുതിയ' ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം ' എന്ന കീര്‍ത്തനം സിനിമയില്‍ ആശ്രമത്തിന്റെ അനുവാദം കൂടാതെ ഷാപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ് വിശ്വാസികള്‍ പ്രതികരിക്കാന്‍ ഇടയാക്കിയ സംഭവം. 

മാന്നാര്‍: ലിജോ ജോസ് പെല്ലിശ്ശേരിയുടെ(Lijo jode pellissery) സംവിധാനത്തില്‍ പുതിയതായി റിലീസ് ചെയ്ത ചുരുളി (Churuli) എന്ന സിനിമയ്‌ക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികളുടെ പ്രതിഷേധം. ശുഭാനന്ദഗുരു എഴുതിയ' ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം ' എന്ന കീര്‍ത്തനം സിനിമയില്‍ ആശ്രമത്തിന്റെ അനുവാദം കൂടാതെ ഷാപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ് വിശ്വാസികള്‍ പ്രതികരിക്കാന്‍ ഇടയാക്കിയ സംഭവം. മാന്നാര്‍ (Mannar) കുറ്റിയില്‍ ജങ്ഷനില്‍ സിനിമയുടെ പോസ്റ്റര്‍ കത്തിച്ചു കൊണ്ടാണ് വിശ്വാസികള്‍ പ്രതിഷേധം നടത്തിയത്.

കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സിജെ കുട്ടപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാജേഷ് ബുധനൂര്‍, മനോജ് പരുമല, സന്തോഷ് കുട്ടമ്പേരൂര്‍, ഓമനക്കുട്ടന്‍, മനു മാന്നാര്‍ അജേഷ്, വിനു എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു സംസാരിച്ചു. സാംസ്‌കാരിക സിനിമ മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ട് വന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആശ്രമം അറിയിച്ചു.

Churuli : 'ഒടിടിയില്‍ കാണിക്കുന്ന 'ചുരുളി' സെൻസര്‍ ചെയ്‍ത പതിപ്പല്ല', വിശദീകരണവുമായി സെൻസര്‍ ബോര്‍ഡ്