പുനീത് രാജ്‍കുമാറിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യുവരത്‍ന.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യമെങ്ങും. കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലുമാണ്. അതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. എല്ലാം അടച്ചിട്ടിരുന്ന ഘട്ടത്തില്‍ നിന്ന് ഓരോന്നായി തുറക്കുകയാണ് ഇപ്പോള്‍. ഏതായാലും കന്നഡ സിനിമ പ്രേക്ഷകര്‍ക്ക് ആവേശമായി പുനീത് രാജ്‍കുമാറിന്റെ ചിത്രത്തിന്റെ ജോലികള്‍ വീണ്ടും തുടങ്ങിയെന്ന് വാര്‍ത്തകളുണ്ട്.

മറ്റ് ഏത് മേഖലകളെയും പോലെ തന്നെ ചലച്ചിത്ര മേഖലയാകെ കൊവിഡ് സ്‍തംഭിപ്പിച്ചിരുന്നു. ഇപ്പോള്‍ ഓരോ സംസ്ഥാനത്തായി ചലച്ചിത്ര ജോലികള്‍ ആരംഭിച്ചുതുടങ്ങുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. കന്നഡയില്‍ പുനീത് രാജ്‍കുമാര്‍ നായകനാകുന്ന സിനിമയാണ് ജോലികള്‍ ആരംഭിച്ചത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് പുനീത് രാജ്‍കുമാര്‍ നായകനാകുന്ന യുവരത്‍ന എന്ന ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ വീണ്ടും ആരംഭിച്ചെന്ന് സംവിധായകൻ സന്തോഷ് ആനന്ദ്രം അറിയിക്കുന്നു. സാമൂഹിക അകലം പാലിച്ചും വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ തുടങ്ങിയിരിക്കുന്നത്.