Asianet News MalayalamAsianet News Malayalam

'പുഷ്‍പ 2' ലും തരംഗമാവാന്‍ രശ്‍മികയുടെ നൃത്തം; സെക്കന്‍ഡ് സിംഗിള്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ദി കപ്പിള്‍ സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനം മെയ് 29 ന് പുറത്തെത്തും

pushpa 2 second single couple song release date announced rashmika mandanna allu arjun
Author
First Published May 23, 2024, 11:38 AM IST

ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികളില്‍ വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അതില്‍ത്തന്നെ ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം സൃഷ്ടിച്ചിട്ടുള്ള കാത്തിരിപ്പ് ബോളിവുഡ് ചിത്രങ്ങള്‍ക്കുപോലും സാധിക്കുന്നതിലും അപ്പുറമാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്‍റെ റിലീസ് തീയതിയാണ് ഇത്. നായിക രശ്മിക മന്ദാന പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോയിലൂടെയാണ് പുഷ്പ 2 ടീം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദി കപ്പിള്‍ സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനം മെയ് 29 ന് പുറത്തെത്തും. പുഷ്പയില്‍ രശ്മികയുടെ നൃത്തരംഗങ്ങള്‍ രാജ്യമൊട്ടുക്കും ട്രെന്‍ഡിംഗ് ആയിരുന്നു. വരാനിരിക്കുന്ന ഗാനത്തിലും രശ്മികയുടെ നൃത്തച്ചുവടുകള്‍ ഉണ്ട്. പുഷ്പ ദി റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്‍റെ തിയറ്റര്‍ റിലീസ് ഓഗസ്റ്റ് 15 ന് ആണ്. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ്.

ഉത്തരേന്ത്യന്‍ വിതരണാവകാശത്തിലും ഒടിടി അവകാശത്തിലുമൊക്കെ റെക്കോര്‍ഡ് ഡീലുകളാണ് ചിത്രം നടത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അനില്‍ തടാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് 200 കോടി മുടക്കിയാണ് പുഷ്പ 2 ന്‍റെ ഉത്തരേന്ത്യന്‍ വിതരണാവകാശം നേടിയത്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം. ഡീല്‍ അനുസരിച്ച് അടിസ്ഥാന തുക 250 കോടിയാണ്. ചിത്രം തിയറ്ററില്‍ നേടുന്ന വിജയമനുസരിച്ച് ഇത് 300 കോടി വരെ ഉയരും. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഒടിടി റൈറ്റ്സ് തുകയാണ് ഇത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം കളക്ഷനില്‍ ചിത്രം പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് ഉറപ്പാണ്. 

ALSO READ : വിശാല്‍ ചിത്രം 'രത്നം' ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയില്‍

Latest Videos
Follow Us:
Download App:
  • android
  • ios