കെ.എസ് ഹരിശങ്കറാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് വയസ്സുകാരി പ്യാലിയുടെ കഥ പറയുന്ന സിനിമ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ 'പ്യാലി'യുടെ ടൈറ്റിൽ സോങ് യൂട്യൂബിൽ പുറത്തിറങ്ങി. ജൂലൈ എട്ടിന് തീയറ്ററുകളിൽ എത്തുന്ന സിനിമ നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എൻ.എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികൾക്ക് പ്രശാന്ത് പിള്ള ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയുമാണ് സിനിമയുടെ പ്രമേയം. അഞ്ച് വയസ്സുകാരി പ്യാലിയുടെയും അവളുടെ എല്ലാമെല്ലാമായ സിയയുടെയും ലോകമാണ് സിനിമ. സിനിമയുടെ ടീസർ ദുൽഖർ സൽമാൻ നേരത്തെ യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പ്യാലി നേടിയിരുന്നു.

നിർമ്മാതാവ് സോഫിയ വർഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ ജിജു സണ്ണി, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിങ് ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ ഗീവർ തമ്പി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, പ്രൊഡക്‌ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, മേക്കപ്പ് ലിബിൻ മോഹൻ, കോസ്റ്റ്യൂം സിജി തോമസ്, കലാ സംവിധാനം സുനിൽ കുമാരൻ, വരികൾ പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് അജേഷ് ആവണി, പി.ആർ.ഒ പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, നൃത്ത സംവിധാനം നന്ദ, ഗ്രാഫിക്സ് WWE, അസോസിയേറ്റ് ഡയറക്ടർ അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്‌സ് ഫസൽ എ. ബക്കർ, കളറിസ്റ്റ് ശ്രീക് വാരിയർ, ടൈറ്റിൽസ് വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ വിഷ്ണു നാരായണൻ.

Pyali Title Song Malayalam l Prashant Pillai I Wayfarer Films l N F Varghese Pictures l Babita Rinn