2015ൽ ആണ് എന്ന് നിന്റെ മെയ്തീൻ റിലീസ് ചെയ്തത്. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു.

പൃഥ്വിരാജ് നായകനായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'എന്ന് നിന്‍റെ മൊയ്തീന്‍'. മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമ മലയാളികളിൽ ചെറുതല്ലാത്ത സ്വീകാര്യതയാണ് നേടിയത്. മൊയ്തീൻ ആയി പൃഥ്വിരാജ് അരങ്ങ് വാണപ്പോൾ കാഞ്ചനയായി പാർവതി തിരുവോത്തും കസറി. ഇപ്പോഴിതാ ചിത്രത്തിൽ നായകൻ ആകേണ്ടിയിരുന്നത് പൃഥ്വിരാജ് അല്ലെന്ന് പറയുകയാണ് സംവിധായകൻ ആർ എസ് വിമൽ. 

"മൊയ്തീൻ ചെയ്യുന്നതിന് മുൻപ് എനിക്ക് സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടിയൊരു ഷോർട് ഫിലിം ഉണ്ടായിരുന്നു. ജലം കൊണ്ട് മുറിവേറ്റവർ. അതിലെ മൊയ്തീൻ സിനിമ ആക്കാൻ വേണ്ടി ഇങ്ങനെ നടക്കുക ആയിരുന്നു. ഞാൻ എന്റെ കാറുമായി തിരുവനന്തപുരത്ത് നിന്ന് വണ്ടിയോടിച്ച് കുടകിലേക്ക് പോയി. എന്റെ മനസിൽ ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലത്തെ മുഖവും ഒക്കെ ആയിരുന്നു. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. എന്റെ മൊയ്തീൻ താങ്ങൾ ആണ്. ഇതൊന്ന് കണ്ട് നോക്കൂവെന്ന് ഉണ്ണിയോട് പറഞ്ഞു. അദ്ദേഹം അതെല്ലാം കണ്ടു. അതിൽ അച്ഛൻ മൊയ്തീനെ കുത്തുന്നൊരു രം​ഗം പറയുമ്പോൾ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കി. ഉണ്ണി ഒരു മാടപ്രാവാണെന്ന് പറയാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. വലിയ ശരീരവും പക്ഷേ നൈർമല്യം പെട്ടെന്ന് ഫീൽ ചെയ്യുന്നൊരു മനസുമാണ് അദ്ദേഹത്തിന്. ആ രം​ഗം പുള്ളിക്ക് താങ്ങാൻ പറ്റാതെ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്ന് പറഞ്ഞു", എന്നാണ് ആർ എസ് വിമൽ പറഞ്ഞത്. 

ഹനുമാന് സീറ്റില്ല, നിങ്ങൾ തന്നെ വരണം; ശ്രദ്ധനേടി 'ഭ​ഗവാൻ ദാസന്റെ രാമരാജ്യം' പോസ്റ്റർ

എന്ന് നിന്റെ മൊയ്തീൻ എന്ന വിജയ ചിത്രത്തിന് ശേഷം ആർ.എസ് വിമൽ കഥയും തിരക്കഥയും രചിച്ച് നിർമ്മിക്കുന്ന ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവെയാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്. 

2015ൽ ആണ് എന്ന് നിന്റെ മെയ്തീൻ റിലീസ് ചെയ്തത്. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. ടൊവിനോ തോമസ്, ബാല, സായ്കുമാര്‍, ലെന, സുരഭി ലക്ഷ്മി, സുധീര്‍ കരമന, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News