ലോക്ക്ഡൌണ്‍ കാലത്ത് ദൂരദര്‍ശനില്‍ രാമായണം പുന സംപ്രേക്ഷണം ചെയ്തതിന് പിന്നാലെയാണ് രാവണ്‍ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയത്. രാമായണം സീരിയലില്‍ രാവണനായി അഭിനയിച്ച അരവിന്ദ് ത്രിവേദിയുടെ അടുത്തിടെ തുടങ്ങിയ ട്വിറ്റര്‍ അക്കൌണ്ടില്‍ ചര്‍ച്ചയാവുന്നത് ലോക്ക്ഡൌണ്‍ നിര്‍ദേശം കര്‍ശനമായി പിന്തുടരണം എന്ന ആവശ്യമാണ്. 

കുട്ടികളുടേയും നിങ്ങളുടെ സമാനതകളില്ലാത്ത സ്നേഹത്തിന്റെയും പുറത്താണ് ട്വിറ്ററില്‍ ചേരുന്നത്. വീടില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും  യോഗ പരിശീലിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് രാവണന് ട്വിറ്ററില്‍ പറയാനുള്ളത്. നേരത്തെ ലോക്സഭാംഗം ആയിരുന്നു ത്രിവേദി. കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധിപ്പേരാണ് ഈ 'രാവണ'നെ പിന്തുടരുന്നത്. നേരത്തെ രാമായണം സീരിയലില്‍ ലക്ഷമണന്‍റെ കഥാപാത്രം അഭിനയിച്ച സുനില്‍ ലാഹ്രിയും ഇത്തരത്തില്‍ ട്വിറ്ററില്‍ വൈറലായിരുന്നു.

രാജ്യത്ത് ഏറെ ജനപ്രീതിയാര്‍ന്ന സീരിയലായിരുന്നു 1987-88 കാലത്ത് സംപ്രേഷണം ചെയ്ത രാമായണം. കൊവിഡ് 19 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്താണ് രാമായണം സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.  17 കോടിയാളുകള്‍ രണ്ടാം വരവില്‍ രാമായണം കണ്ടെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ വിശദമാക്കുന്നത്.