നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി'യിൽ പൃഥ്വിരാജും പാർവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാങ്ക് മോഷണം പ്രമേയമാക്കുന്ന ഈ ഹീസ്റ്റ് ചിത്രം ജൂലൈ 9-ന് റിലീസ് ചെയ്യും.
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ നോബഡി'. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രാവുതാണ്ടി എന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. അൻവർ അലി വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാർ. വേൾഡ് വൈഡ് റിലീസായി ജൂലൈ 9ന് പുറത്ത് വരുന്ന ചിത്രത്തെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജേക്‌സ് ബിജോയ് – പൃഥ്വിരാജ് കൂട്ടുക്കെട്ടുണ്ടാക്കുന്ന പ്രതീക്ഷയും നിസ്സാരമല്ല.
നിരൂപക - പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമ്മിക്കുന്നത്. ആന്തം ഓഫ് നോബഡി എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും ‘ഐ നോബഡി’ എന്നാണ് ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയ്‌ലർ നൽകുന്ന സൂചന. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ & അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന 5 ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷൻ ഡിസൈനർ- അർഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്യൂംസ്- ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയം, സംഘടന സംവിധാനം- വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ & അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, വി എഫ് എക്സ്- ലവാ കുശ, മാർക്കറ്റിംഗ്: കാറ്റലിസ്റ്റ്, ഡിസൈൻ: റ്റിംഗ്, പ്രൊമോഷൻസ്- പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ.വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, ഡിസൈൻസ്- യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്- ബ്ലെസ് തോമസ്.



