ലോകമെങ്ങും കോവിഡ് രോഗത്തിന് എതിരെയുള്ള ജാഗ്രതയിലാണ്. അതേസമയം തനിക്ക് രോഗം സ്ഥിരീകരിച്ചെന്ന് അറിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി റെയ്‍ച്ചല്‍ മാത്യൂസ്.

ക്വാറന്റീനില്‍ ആണ് താൻ എന്ന് റെയ്‍ച്ചല്‍ മാത്യൂസ് പറയുന്നു. ആരോഗ്യത്തിന് മാറ്റമുണ്ട് എന്ന് റെയ്‍ച്ചല്‍ പറയുന്നു. അതേസമയം രോഗകാലത്ത് കരുതലാണ് വേണ്ടത് എന്നും നടി പറഞ്ഞു. രോഗാവസ്ഥയില്‍ തനിക്ക് വന്ന ലക്ഷണങ്ങളും റെയ്‍ച്ചല്‍ പറഞ്ഞു. തൊണ്ട വേദനയും തളര്‍ച്ചയും തലവേദനയുമായിരുന്നു ആദ്യ ലക്ഷണങ്ങളെന്ന് റെയ്‍ച്ചല്‍ പറയുന്നു.