Asianet News MalayalamAsianet News Malayalam

'ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം': മനസ്സും കണ്ണും നിറഞ്ഞ് രാധിക, വീഡിയോ

ഇന്ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

radhika suresh gopi about paappan movie after watching show
Author
Ernakulam, First Published Jul 29, 2022, 6:56 PM IST

റെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് സുരേഷ് ​ഗോപി(Suresh Gopi-Joshiy) ചിത്രം പാപ്പൻ (Paappan) പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നുവെന്നത് ആയിരുന്നു ആ കാത്തിരിപ്പുകൾക്ക് കാരണം. ഇന്ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം കാണാനായി സുരേഷ് ​ഗോപിക്കും മകൻ ​ഗോകുലിനും ഒപ്പം രാധികയും തിയറ്ററിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോഴിതാ ഷോ കണ്ടിറങ്ങിയ രാധികയുടെ പ്രതികരണനാണ് ശ്രദ്ധനേടുന്നത്. 

രാധികയുടെ വാക്കുകൾ

​ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സിക്രീനിൽ കണ്ടതിൽ ഒത്തിരി സന്തോഷം. ഈശ്വരനോട് ഒത്തിരി നന്ദി. ജോഷി സാറിന്റെ ചിത്രത്തിൽ ​ഗോകുലിന് എത്താൻ സാധിച്ചത് വലിയൊരു അനു​ഗ്രഹമായാണ് ഞാൻ കാണുന്നത്. വളരെയധികം സന്തോഷവും അതോടൊപ്പം എക്സൈറ്റഡുമാണ്. ഇരുവരെയും ഓൺ സ്ക്രീനിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു. മനുഷ്യനെന്ന നിലയിൽ ആർക്കായാലും തോന്നുന്നൊരു കാര്യമാണ്. നല്ലൊരു സിനിമ കണ്ട അനുഭവമാണ് എനിക്കിപ്പോൾ. എല്ലാവരും തിയറ്ററിൽ തന്നെ സിനിമ കാണണം. എല്ലാവരോടും സ്നേഹം. 

സലാം കശ്മീരിന് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ജോഷിയും ഒന്നിച്ച ചിത്രമാണ് പാപ്പൻ. സുരേഷ് ​ഗോപിയുടെ ​ഗംഭീര തിരിച്ചുവരവ്, പാപ്പനെ ​മനോ​ഹരമായി സ്ക്രീനിൽ എത്തിക്കാൻ ജോഷിക്ക് സാധിച്ചു എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്. ഒരിടവേളക്ക് ശേഷം ‌‌‌‌സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തിയ ചിത്രം എന്ന പ്രത്യേകതയും പാപ്പനവുണ്ട്. 

നീതാ പിള്ളയാണ് നായിക. കനിഹ, ആശാ ശരത്ത്, സാ സ്വികാ. ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്,, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ,  ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്. ആർ.ജെ.ഷാനിൻ്റേതാണ്‌ തിരക്കഥ. 

Paappan : 'പാപ്പ'ന്റെ സ്പോയിലറുകൾ പ്രചരിപ്പിക്കുന്നത് തടയണം; അപേക്ഷയുമായി സുരേഷ് ഗോപി

ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ : ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി.  കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - സി.വി.പ്രവീൺ, സുജിത്.ജെ.നായർ.ഷാജി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ) കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -വിജയ്.ജി.എസ്. പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - നന്ദുഗോപാലകൃഷ്ണൻ.

Follow Us:
Download App:
  • android
  • ios