റഹ്‍മാൻ കയ്യിൽ പിടിച്ചിരിക്കുന്ന ബുക്കിന് സിനിമയിൽ വലിയ പ്രാധാന്യമാണ്.

റഹ്‍മാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സമാറ. നവാഗതനായ ചാൾസ് ജോസഫാണ് സംവിധാനം. ചാള്‍സ് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. റഹ്‍മാന്റെ സമാറ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിവിൻ പോളി, ടോവിനോ തോമസ്, ബിബിൻ ജോർജ്, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ഷബീർ കല്ലറക്കൽ, മനോജ്‌ ഭാരതിരാജ, സുശീന്ദ്രൻ രഞ്ജിത്ത് ജയകൊടി, ദിവ്യൻഷാ കൗഷിക് എന്നീ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

റഹ്‍മാൻ കയ്യിൽ പിടിച്ചിരിക്കുന്ന ബുക്കിന് സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. ആ ബുക്ക്‌ 1961 ജർമൻ കാലഘട്ടവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. സിനു സിദ്ധാര്‍ഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.

പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്. പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ. ആർ ജെ പപ്പനാണ് എഡിറ്റർ.

ബോളിവുഡ് നടൻ മീർ സർവാറിനൊപ്പം ചിത്രത്തില്‍ തമിഴ് നടൻ ഭരത്, 'മൂത്തോനി'ലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്‍ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും ഒട്ടേറെ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. റഹ്‍മാൻ നായകനായ സമാറ എന്ന ചിത്രം കുളു- മണാലി, ധർമ്മശാല, ജമ്മു കശ്‍മിർ എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈൻ അരവിന്ദ് ബാബു. സംഗീതം ദീപക് വാരിയര്‍. കലാ സംവിധാനം രഞ്ജിത്ത് കോത്തേരി, കോസ്റ്റ്യൂം. :മരിയ സിനു, സംഘട്ടനം ദിനേശ് കാശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, പിആർഒ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ, മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ പിആർ ഒബ്സ്ക്യൂറ, വിതരണം മാജിക് ഫ്രെയിംസ് എന്നിവരാണ്.

Read More: 'ആറ് മാസത്തില്‍, 125 ദിവസത്തെ സിനിമാ ചിത്രീകരണം', 'ലിയോ'യില്‍ അഭിമാനമെന്നും ലോകേഷ് കനകരാജ്

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്