അടുത്തിടെ ആണ് എംടി വാസുദേവൻ നായർ നവതി ആഘോഷിച്ചത്.

എം ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. എംടിയെ കണ്ട സന്തോഷം പങ്കുവച്ച് കൊണ്ടുള്ള രാഹുൽ ​ഗാന്ധിയുടെ പോസ്റ്റ് വൈറൽ ആണ്. രാഹുൽ ​ഗാന്ധിക്ക് എം ടി വാസുദേവന്‍ നായർ സമ്മാനമായി ഒരു പേനയും നൽകി. ഇത് താൻ എക്കാലവും കാത്തുസൂക്ഷിക്കുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. 

“ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസവും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ശ്രീ എം ടി വാസുദേവൻ നായരെ കേരളത്തിലെ കോട്ടക്കലിൽ വച്ച് കാണാൻ സാധിച്ചു. അദ്ദേഹം എനിക്കൊരു പേന സമ്മാനിച്ചു, അത് ഞാൻ എക്കാലവും കാത്തുസൂക്ഷിക്കുന്ന നിധിയായിരിക്കും. 90ാം വയസിൽ അദ്ദേഹത്തിന്റെ കണ്ണുകളില്‍ അസാധാരണമായ വൈദഗ്ദ്ധ്യം കാണാനായത് പ്രചോദനാത്മകമാണ്. ചെയ്യുന്ന പ്രവര്‍ത്തികളില്‍ മികച്ചവരായിരിക്കുന്ന എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം,”എന്നാണ് എം ടിക്കൊപ്പം ഉള്ള ഫോട്ടോകൾ പങ്കുവച്ച് രാഹുൽ ​ഗാന്ധി കുറിച്ചത്. 

അടുത്തിടെ ആണ് എംടി വാസുദേവൻ നായർ നവതി ആഘോഷിച്ചത്. തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും ചേർന്ന് എംടിയെ ആദരിച്ചിരുന്നു. വാക്കുകളിൽ വിശദീകരിക്കാൻ സാധിക്കുന്നതല്ല എംടിയുമായുള്ള തന്റെ ബന്ധമെന്ന് ചടങ്ങിൽ മമ്മൂട്ടി പറഞ്ഞിരുന്നു. തന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളായിരുന്നു എംടിയുടേതെന്നും മമ്മൂട്ടി പറഞ്ഞു. 

മകളുടെ വിയോഗമുണ്ടാക്കിയ ആഘാതം, ഇനി പാടില്ലെന്ന് കരുതിയ നിമിഷം, ഒടുവിൽ തിരിച്ചെത്തിയ ചിത്രാമ്മ

"എംടിയെ എന്നെങ്കിലും പരിചയപ്പെടാൻ സാധിക്കുമെന്ന് കുട്ടിക്കാലത്തെ ഞാൻ ആ​ഗ്രഹിച്ചിരുന്നു. ഒരു ചലച്ചിത്രോത്സവത്തിന്റെ സായാന്നത്തില്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ ഉണ്ടായൊരു കണക്ഷൻ, അതൊരു മാജിക് ആയി തന്നെ ഇപ്പോഴും നിലനിൽക്കുന്നു. അതിന് ശേഷമാണ് എനിക്ക് സിനിമയിൽ അവരസങ്ങൾ ഉണ്ടാകുന്നത്. ഇത്രയും കാലം നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ നിൽക്കാൻ ഇടയാക്കിയതും. ഇത്രയും വർഷക്കാലം സിനിമയിൽ നിങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ആസ്വദിച്ച് നിലനിന്ന് പോകുന്നു. എംടിയുടെ സിനിമയിൽ അഭിനയിച്ച ആളാണ് എന്ന് പറയുമ്പോൾ തന്നെ എനിക്ക് കിട്ടുന്ന പ്രത്യേക അം​ഗീകാരങ്ങൾ ആസ്വദിക്കാറുണ്ട്", എന്നും മമ്മൂട്ടി പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..