മുംബൈ: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ രാഹുല്‍ റോയിയെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഗിലില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്കാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

എൽഎസി-ലിവ് ദ ബാറ്റിൽ ഇൻ കാർ​ഗിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാം ഉണ്ടായത്. നിതിൻ കുമാർ ​ഗുപ്തയാണ് എൽഎസിയുടെ സംവിധായകൻ. ചിത്ര വകീൽ ശർമ, നിവേദിത ബാസു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിഷാന്ത് സിം​ഗ് മൽഖാനിയാണ് കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്യുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടിം​ഗ് ഷെഡ്യൂൾ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് രാഹുൽ റോയ് ആശുപത്രിയിലാകുന്നത്.

1990ല്‍ പുറത്തിറങ്ങി മഹോഷ് ഭട്ടിന്‍റെ ആഷിഖി എന്ന ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. 2006ല്‍ ബിഗ്ബോസിന്‍റെ ഒന്നാം സീസണിലും രാഹുല്‍ റോയി ഉണ്ടായിരുന്നു.