കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും.

കേരളത്തിൽ തരം​ഗം തീർത്ത് മറ്റൊരു കന്നഡ ചിത്രം. രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബിയാണ് ആ ചിത്രം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ കേരള റിലീസ്. ആദ്യദിനം തന്നെ ഫാസ്റ്റ് ഫില്ലിംഗ് ഷോകളിലേക്ക് കുതിച്ച ടോബി വൻ പ്രേക്ഷക- നിരൂപക പ്രീതിയോടെ മുന്നേറുകയാണ്.

മലയാളത്തിൽ സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരും തിയേറ്ററിൽ വന്ന് എക്സ്പീരിയൻസ് ചെയ്യണമെന്നും രാജ് ബി ഷെട്ടി അഭ്യർത്ഥിച്ചു. കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും പകയും പ്രതികാരവും ഒക്കെ നിറഞ്ഞ കംപ്ലീറ്റ് പാക്കേജ് ആണ് ടോബി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 

കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയിൽ, 'ഗരുഡ ഗമന വൃഷഭ വാഹന'യ്ക്കും റോഷാക്കിനും ശേഷമുള്ള മിഥുൻ മുകുന്ദന്റെ അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ സമ്മാനിക്കുന്നത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ലൈറ്റർ ബുദ്ധ ഫിലിംസ് - അഗസ്ത്യ ഫിലിംസ് - കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ഏഴ് വർഷത്തെ കാത്തിരിപ്പ്; വിക്രമിനോട് പോരിടാൻ വിനായകൻ, 'ധ്രുവനച്ചത്തിരം' തിയറ്ററിലേക്ക്

ടോബിയുടെ ഛായാഗ്രഹണംവും എഡിറ്റിംഗും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര, ഡബ്ബിങ് കോ-ഓർഡിനേറ്റർ സതീഷ് മുതുകുളം, പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Toby Malayalam Trailer | Raj B Shetty | Basil Alchalakkal | Midhun Mukundan | Lighter Buddha Films