Asianet News MalayalamAsianet News Malayalam

എന്തൊരു പ്രകടനമെന്ന് രാജ്കുമാര്‍ റാവു; നായാട്ടിന് കിട്ടിയ തന്റെ ആദ്യ അവാര്‍ഡെന്ന് ജോജു ജോർജ്

ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ 'ജോസഫി'ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

raj kumar rao appreciates joju george
Author
Kochi, First Published May 14, 2021, 9:02 PM IST

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായട്ടിലെ അഭിനയത്തിന് ജോജു ജോര്‍ജിനെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. രാജ്കുമാർ തനിക്ക് അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച്  ജോജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് നായാട്ടിനായി ലഭിച്ച ആദ്യ അവാര്‍ഡാണിതെന്ന് ജോജു മെസേജ് പങ്കുവെച്ച് പറഞ്ഞു.

‘എന്തൊരു മികച്ച പ്രകടനമായിരുന്നു സര്‍ നിങ്ങളുടേത്. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. ഇത്തരം അതിശയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇനിയും പ്രചോദനം നല്‍കിക്കൊണ്ടിരിക്കുക.’ എന്നാണ് രാജ്കുമാര്‍ കുറിച്ചത്.

‘എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, ഞാന്‍ വളരെയധികം സന്തോഷവാനാണ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാവില്‍ നിന്നുള്ള വലിയൊരു അഭിനന്ദനമാണിത്. നായാട്ടിനു വേണ്ടിയുള്ള എന്റെ ആദ്യ അവാര്‍ഡാണിത്’ എന്നായിരുന്നു ജോജു ഇൻസ്റ്റയിൽ കുറിച്ചത്.

ഏപ്രില്‍ 8ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് പ്രമുഖ ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ 'ജോസഫി'ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. 'ചാര്‍ലി' പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് പുതിയ ചിത്രവുമായി എത്തുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JOJU (@joju_george)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios