'സെക്കന്റ് ഹാഫ് അഞ്ഞൂറുനാൾ ഓടു'മെന്നും വീഡിയോയില്‍ ആരാധകൻ. 

വൻ ഹൈപ്പുമായി തിയറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്ക് ആവേശമാണ്. ആരാധകരുടെ പ്രതികരണങ്ങള്‍ അറിയാൻ മാധ്യമപ്രവര്‍ത്തകരും ചിത്രത്തിന്റെ റിലീസിന് എത്തുന്നത് പതിവാണ്. ആവേശപ്പറച്ചിലുകളില്‍ ആരാധകര്‍ പ്രിയ താരത്തിന്റെ ചിത്രത്തെ വാനോളം പുകഴ്‍ത്തുന്നതും പ്രേക്ഷകര്‍ കാണാറുണ്ട്. രജനികാന്ത് നായകനായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ജയിലര്‍ കണ്ട ഒരു പ്രേക്ഷകൻ ആവേശത്താല്‍ മതിമറന്ന് പറയുന്ന പ്രതികരണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.

നേരത്തെ മോഹൻലാല്‍ നായകനായി എത്തിയ ചിത്രം 'നന്ദഗോപന്റെ ആറാട്ട്' കണ്ട് ആവേശത്തില്‍ പ്രതികരിച്ച സന്തോഷ് വര്‍ക്കി എന്ന ആരാധകൻ യൂട്യൂബ് ചാനലുകളില്‍ സ്ഥിരം റിവ്യുവറായി മാറിയിരുന്നു. 'ആറാട്ടണ്ണൻ' എന്ന പേരിലാണ് സന്തോഷ് വര്‍ക്കി പിന്നീട് പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെട്ടത്. താരാരാധന കേരളത്തേക്കാളും അധികമുള്ള തമിഴകത്ത് ചിത്രത്തിന്റെ റീലീസിന് ഒരു ആരാധകൻ പ്രതികരണം നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. 'ഫസ്റ്റ് ഹാഫ് നൂറ് നാൾ ഓടും, ചിത്രത്തിന്റെ സെക്കന്റ് ഹാഫ് അഞ്ഞൂറ് നാൾ ഓടും' എന്നാണ് ഒരു രജനികാന്ത് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.

രജനികാന്ത് നായകനായി നെല്‍സണിന്റെ സംവിധാനത്തിലുള്ള ചിത്രം 'ജയിലര്‍' മികച്ച പ്രതികരണമാണ് നേടുന്നതും. കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. അനിരുദ്ധ രവിചന്ദറാണ് സംഗീത സംവിധാനം.

മോഹൻലാല്‍ രജനികാന്തിനൊപ്പം 'ജയിലര്‍' സിനിമയില്‍ ഗംഭീരമായ ഒരു അതിഥി വേഷത്തില്‍ എത്തിയിരിക്കുന്നു. സ്ക്രീനില്‍ ആവേശത്തിര തീര്‍ത്ത് രജനികാന്ത് ചിത്രത്തില്‍ കന്നഡ നടൻ ശിവ രാജ്‍മാറും എത്തിയിരിക്കുന്നു. രമ്യാ കൃഷ്‍ണന്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, കിഷോര്‍, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, ആനന്ദ്, ശരവണൻ, ഉദയ് മഹേഷ്, നാഗ ബാബു മിര്‍ണ രവി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. ആക്ഷൻ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. ജയിലറിന്റെ റീലീസ് ഷോ കഴിയുമ്പോള്‍ ചിത്രം വമ്പൻ ഹിറ്റിലേക്ക് എത്തും എന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാകുന്നത്.

Read More: എങ്ങനെയുണ്ട് രജനികാന്തിന്റെയും മോഹൻലാലിന്റെയും 'ജയിലര്‍', ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക