'പൊന്നിയിൻ സെല്‍വൻ' കണ്ട് രജനികാന്ത് വിളിച്ചെന്ന് ജയം രവി. 

മണിരത്നത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ' അടുത്തിടെയാണ് റിലീസ് ചെയ്‍തത്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയിരിക്കുന്നത്. വൻ പ്രതികരണമാണ് ചിത്രത്തിന് ലോകമെമ്പാടുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴകത്തിന്റെ സൂപ്പര്‍താരം രജനികാന്തും ചിത്രം കണ്ട് അഭിനന്ദിച്ച് രംഗത്ത് എത്തിയതാണ് ഇപ്പോള്‍ 'പൊന്നിയിൻ സെല്‍വന്റെ' പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നത്.

രജനികാന്ത് വിളിച്ച് അഭിനന്ദിച്ചതിന്റെ സന്തോഷം 'പൊന്നിയിൻ സെല്‍വനി'ല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജയം രവി പങ്കുവെച്ച. ആ ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള സംഭാഷണം തന്റെ ഒരു ഒരു വര്‍ഷം തന്നെ അവിസ്‍മണീയാക്കി. തന്റെ കരിയറിന് തന്നെ പുത്തൻ അര്‍ഥം നല്‍കി. താങ്കളുടെ കനിവാര്‍ന്ന വാക്കുകള്‍ക്ക് നന്ദി തലൈവ എന്നുമാണ് ജയം രവി എഴുതിയിരിക്കുന്നത്.

Scroll to load tweet…

 ജയം രവിക്ക് പുറമേ വിക്രം, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More: ആവേശം അവസാനിക്കുന്നില്ല, 'വിക്രമി'ന് പുതിയ അന്താരാഷ്‍ട്ര അംഗീകാരം