രജനികാന്തിന് 2023ലുള്ള ആകെ ആസ്‍തി. 

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. എഴുപത്തിമൂന്നിന്റെ നിറവിലും രാജ്യത്തെ മുൻനിര താരമാണ് രജനികാന്ത്. ഹിറ്റുകള്‍ നിരന്തരം സൃഷ്‍ടിക്കുകയാണ് രജനികാന്ത്. ആസ്‍തിയിലും മുമ്പിലാണ് രജനികാന്ത്.

രജനികാന്തിന്റെ വാര്‍ഷിക ആസ്‍തി 430 കോടി രൂപയാണ് എന്നാണ് ലൈഫ്‍സ്റ്റൈല്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ പ്രധാന വരുമാന മാര്‍ഗമായ രജനികാന്ത് മറ്റ് ചില നിക്ഷേപങ്ങളുമുണ്ട്. ചെന്നൈ പോയ്‍സ് ഗാര്‍ഡനില്‍ സൂപ്പര്‍ താരത്തിന് ആഢംബര ബംഗ്ലാവുമുണ്ട്. രണ്ട് റോള്‍സ് റോയ്‍സ് കാറുകളുള്ള താരത്തിന് ടൊയോട്ടാ ഇന്നോവ, മെഴ്‍സിഡസ് ബെൻസ്, ലംബോംഗിനി ഉറുസ് ബിഎംഡബ്യു എക്സ് 5 തുടങ്ങിയ വാഹനങ്ങളുമുണ്ട്.

രജനികാന്ത് നായകനായി ജയിലര്‍ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ജയിലറിന് പ്രതിഫലമായി ലഭിച്ചത് 210 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു ആഢംബര കാറും ജയിലര്‍ സിനിമയുടെ നിര്‍മാതാവ് നല്‍കിയിരുന്നു. രജനികാന്ത് ആസ്‍തിയില്‍ നിലവില്‍ ബോളിവുഡ് താരങ്ങളില്‍ മിക്കവരേക്കാളും മുന്നിലാണ് എന്നാണ് റിപ്പോര്‍ട്ട്.

മാസും ക്ലാസുമായ നായകനായിട്ട് രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ ജയിലര്‍ക്ക് ലഭിച്ചത് പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമായിരുന്നു. സംവിധാനം നെല്‍സണ്‍ ആയിരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. മലയാളത്തില്‍ നിന്ന് മോഹൻലാല്‍ രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ ശിവ രാജ്‍കുമാര്‍ കന്നഡയില്‍ നിന്നും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും തെലുങ്കില്‍ നിന്ന് സുനില്‍ ചിരി നമ്പറുകളുമായി 'ജയിലറി'ന്റെ ഭാഗമായി. സണ്‍ പിക്ചേഴ്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നു. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും ജയിലറി'ല്‍ രജനികാന്തിനൊപ്പം വേഷമിട്ടു. രജനികാന്തിന്റെ ജയിലറിനായി അനിരുദ്ധ രവിചന്ദര്‍ സംഗീതം പകര്‍ന്നപ്പോള്‍ ഗാനങ്ങള്‍ റിലീസിന് മുന്നേ ഹിറ്റായിരുന്നു.

Read More: ഗരുഡൻ വമ്പൻ വിജയമായോ?, ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക