Asianet News MalayalamAsianet News Malayalam

16 വര്‍ഷം മുന്‍പ് 100 കോടി ക്ലബ്ബില്‍! ആ രജനി ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്

റിലീസ് സമയത്ത് വന്‍ വിജയം നേടിയ ചിത്രം

RAJINIKANTH STARRER sivaji the boss to be re released in Andhra pradesh and Telangana shankar avm productions nsn
Author
First Published Nov 5, 2023, 11:26 PM IST

പഴയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ റീ റിലീസ് ഒരു പുതിയ വാണിജ്യ സാധ്യതയാണ്. രജനികാന്തിന്‍റെ ബാഷ, മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന്‍റെ സ്ഫടികം എന്നിവയൊക്കെ വലിയ സ്ക്രീന്‍ കൌണ്ടോടെ റീ റിലീസ് ചെയ്യപ്പെട്ട സിനിമകളാണ്. അതേസമയം നായക താരങ്ങളുടെ പിറന്നാളിനോടനുബന്ധിച്ചും മറ്റും ലിമിറ്റഡ് റീ റിലീസ് ലഭിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇപ്പോഴിതാ മറ്റൊരു രജനികാന്ത് ചിത്രത്തിനും അത്തരത്തില്‍ റീ റിലീസ് ലഭിക്കുകയാണ്. എന്നാല്‍ വൈഡ് റിലീസ് അല്ല, ലിമിറ്റഡ് റിലീസ് ആണെന്ന് മാത്രം.

ഷങ്കറിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തി 2007 ചിത്രം ശിവാജി: ദി ബോസ് ആണ് റീ റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ തമിഴ്നാട്ടിലല്ല ചിത്രത്തിന് റീ റിലീസ് ലഭിക്കുന്നത്. മറിച്ച് ആന്ധ്ര പ്രദേശിലും തെലുങ്കാനയിലുമാണ്. രജനികാന്തിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഒരാഴ്ചത്തെ പ്രദര്‍ശനമാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ഉണ്ടാവുക. ഡിസംബര്‍ 12 നാണ് രജനിയുടെ പിറന്നാള്‍. ഡിസംബര്‍ 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നിര്‍മ്മാതാക്കളായ എവിഎം പ്രൊഡക്ഷന്‍സ് തന്നെയാണ് ഇക്കാര്യം സിനിമാപ്രേമികളെ അറിയിച്ചിരിക്കുന്നത്.

 

രജനികാന്ത് നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍ ആയിരുന്നു നായിക. വിവേക്, സുമന്‍, രഘുവരന്‍, മണിവണ്ണന്‍, കൊച്ചിന്‍ ഹനീഫ, രവികുമാര്‍, എം എസ് ഭാസ്കര്‍, ലിവിങ്സ്റ്റണ്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. സുജാതയും ശങ്കറും ചേര്‍ന്നെഴുതിയ കഥയ്ക്ക് തിരക്കഥ ശങ്കറും സംഭാഷണം സുജാതയുമൊണ് ഒരുക്കിയത്. ഛായാഗ്രഹണം കെ വി ആനന്ദും സംഗീതം എ ആര്‍ റഹ്‍മാനും നിര്‍വ്വഹിച്ചു. ആന്‍റണി ഗോണ്‍സാല്‍വസ് ആയിരുന്നു എഡിറ്റര്‍. 2007 ജൂണ്‍ 15 നായിരുന്നു റിലീസ്. ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ 3 ഡി പതിപ്പും റിലീസ് ചെയ്യപ്പെട്ടിരുന്നു.

ALSO READ : ബജറ്റ് 45 കോടി, ആദ്യദിനം വിറ്റത് വെറും 293 ടിക്കറ്റ്! ബോളിവുഡിലെ 'ബോക്സ് ഓഫീസ് ബോംബ്' ഇനി ഈ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios