ജയിലർ എന്ന ചിത്രമാണ് രജനികാന്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത് പ്രധാന വേഷത്തിൽ എത്തുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'ലാല്‍ സലാം'. ചിത്രത്തിൽ അതിഥി വേഷത്തിൽ ആകും രജനികാന്ത് എത്തുക. സിനിമയുടെ കാതലായ കഥാപാത്രമാകും ഇത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ഭാഗം രജനികാന്ത് പൂർത്തിയാക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്.
ലാൽ സലാമിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം രജനികാന്തിനൊപ്പം സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാവരും ഉള്ള ഫോട്ടോയും ഇവർ പങ്കുവച്ചിട്ടുണ്ട്. 'മൊയ്തീന്‍ ഭായ്' എന്നാണ് രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നേരത്തെ ഈ കഥാപാത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മൊയ്തീന്‍ ഭായി എത്തുന്നു എന്നാണ് പോസ്റ്ററിന്‍റെ ക്യാപ്ഷന്‍.
സിനിമയില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ധനുഷ് നായകനായി '3'ഉം 'വെയ് രാജ വെയ്' എന്ന സിനിമയും ഐശ്വര്യ രജനികാന്ത് നേരത്തെ സംവിധാനം ചെയ്‍തിട്ടുണ്ട്. 'സിനിമ വീരൻ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്.
ജയിലർ എന്ന ചിത്രമാണ് രജനികാന്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് രജനികാന്തും മോഹൻലാലും ഒരുമിച്ച് സ്ക്രീൻ പങ്കിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

