ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ വിവിധയിടങ്ങളിൽ ആരാധകർ പോസ്റ്റർ പതിച്ചു. 
രജനീകാന്ത് വിളിച്ച ആരാധക കൂട്ടായ്മയുടെ യോഗം ചേരാനിരിക്കെയാണ് പോസ്റ്റർ. യോഗം അൽപ്പ സമയത്തിനുള്ളിൽ ചെന്നൈയില്‍ ചേരും. വീഡിയോ മീറ്റിങ്ങിലൂടെയാണ് രജനീകാന്ത് യോഗത്തിൽ പങ്കെടുക്കുക. 

രാഷ്ട്രീയ ഭാവി സംബന്ധിച്ച താരത്തിന്‍റെ പ്രഖ്യാപനം യോഗത്തില്‍ ഉണ്ടാകും. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം മാറ്റണമെന്ന് ആരാധകര്‍ ആവശ്യം ശക്തമാക്കിയതിന് ഇടയിലാണ് യോഗം.  രജനീകാന്ത് നേരിട്ട് രംഗത്തിറങ്ങാതെ ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്നത് ഉൾപ്പടെ പുതിയ നിർദേശങ്ങൾ ചർച്ചയാകും. ആരാധകരെ സംഘടിപ്പിച്ചുള്ള പ്രവർത്തനം വിജയിച്ചാൽ മാത്രം ഒടുവിൽ നേതൃനിരയിലേക്ക് രംഗ പ്രവേശനം നടത്താമെന്ന നിര്‍ദേശവും മുന്നോട്ട് വയ്ക്കും.