രാജ്‍കുമാര്‍ റാവു ചിത്രം  'ബധായി ദോ'യിലെ ഗാനം പുറത്തുവിട്ടു.

രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രമാണ് 'ബധായി ദോ' (Badhaai Do). ഭൂമി പെഡ്‍നേകറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ബധായി ദോ'യുടെ ഫോട്ടോകളടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രാജ്‍കുമാര്‍ റാവു ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു.

'അതക് ഗയ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഹര്‍ഷവര്‍ധൻ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ സംവിധായകൻ. സ്വപ്‍ന സോനവെയ്‍നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കിര്‍തി നഖ്‍വയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

വിനീത് ജെയ്‍നാണ് ചിത്രം നിര്‍മിക്കുന്നത്. ജംഗ്ലീ പിക്ചേഴ്‍സിന്റെ ബാനറിലാണ് 'ബധായി ദോ'യുടെ നിര്‍മാണം. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക.

ഫെബ്രുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക. ഒരു പൊലീസ് കഥാപാത്രമായിട്ടാണ് രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. കായിക അധ്യാപികയായി ചിത്രത്തില്‍ ഭൂമി പെഡ്‍നെകറും അഭിനയിക്കുന്നു. ശശി ഭൂഷണ്‍, സീമാ പഹ്വ, ഷീബ ചദ്ധ, നിതീഷ് പാണ്ഡെ തുടങ്ങിയവരും ചിത്രത്തിലുണ്ട്.