രജനികാന്തിന്റെ പുതിയ ചിത്രങ്ങളായ 'ധർമൻ', 'ജയിലർ 2' എന്നിവയുടെ ചിത്രീകരണം പുരോഗമിക്കുന്നു. കമൽ ഹാസൻ നിർമ്മിച്ച് അശ്വിൻ മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമനി'ൽ രജനി ഡോക്ടറാണ്.

രജനികാന്തിനെ നായകനാക്കി അശ്വിൻ മാരിമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ധർമൻ'. കമൽ ഹാസന്റെ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചിരിക്കുയായാണ്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ രജനികാന്തെത്തും, ഡ്രാഗണ്‍ ഒരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം ചെയ്യുന്നത്. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍. സിമ്രാൻ ആണ് നായികയായി എത്തുന്നത്. കമല്‍ഹാസൻ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ധര്‍മന്റെ നിര്‍മാണം. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ ശ്രദ്ധേയമായിരുന്നു.

അതേസമയം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ആണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഈ വർഷം റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. രജനിക്കൊപ്പം ജയിലർ 2 ൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ ഒന്നിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.