ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന സിനിമയില്‍ സിനിമകളുമായി എത്തുകയാണ് രാം ഗോപാല്‍ വര്‍മ. ലോക് ഡൌണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ള സംവിധായകനുമായിരുന്നു രാം ഗോപാല്‍ വര്‍മ. തന്റെ തന്നെ ഓണ്‍ലൈൻ പ്ലാറ്റ്‍ഫോമിലായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്‍ത്. രാം ഗോപാല്‍ വര്‍മ തന്റെ പുതിയ സിനിമയും പ്രഖ്യാപിച്ചു. രസകരമായ ഒരു കാര്യവും ചിത്രത്തിലുണ്ട്.

ആര്‍ജെവി മിസ്സിംഗ് എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ഗജിനികാന്ത് എന്ന നടനും ഉണ്ടെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. രജനികാന്തിന്റെ ആക്ഷൻ അനുകരിക്കുന്ന കാക്കിയിട്ട കഥാപാത്രമാണ് എന്ന് രാം ഗോപാല്‍ വര്‍മ പറയുന്നു. നിഷ്‍കളങ്കനായ വിക്റ്റിം എന്നായിരുന്നു സിനിമയില്‍ തന്റെ കഥാപാത്രത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ പറഞ്ഞത്.  ആദിര്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാം ഗോപാല്‍ വര്‍മ തന്നെ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

ആര്‍ജിവി കിഡ്‍നാപ് ചെയ്യപ്പെട്ടിരിക്കുന്നു. പികെ ഫാൻസ്, പ്രമുഖ കുടുംബം, മുൻ മുഖ്യമന്ത്രിയും മകനും സംശയത്തില്‍ എന്നായിരുന്നു സിനിമയെ കുറിച്ച് രാം ഗോപാല്‍ വര്‍മ പറഞ്ഞിരുന്നു. യഥാര്‍ഥ സംഭവങ്ങളുമായി സാദൃശ്യം തോന്നുണ്ടെങ്കിലും അത് തികച്ചും യാദൃശ്ചികം മാത്രം എന്നും പറഞ്ഞിരുന്നു.

ആര്‍ജിവി ആയിട്ടു തന്നെയാണ് രാം ഗോപാല്‍ വര്‍മ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.