തെന്നിന്ത്യൻ സിനിമാ ലോകത്തെ മിന്നുംതാരമാണ് രമ്യാ കൃഷ്‍ണൻ. രമ്യാ കൃഷ്‍ണൻ പങ്കുവെച്ച വളകാപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വളകാപ്പിന്റെ ഫോട്ടോകള്‍ എന്ന ക്യാപ്ഷനോടെ രമ്യാ കൃഷ്‍ണൻ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. ഫോട്ടോകള്‍ക്ക് കടപ്പാട് അമ്മയാണ് എന്നും രമ്യാ കൃഷ്‍ണൻ എഴുതിയിരിക്കുന്നു. ഒരു ഫോട്ടോയില്‍ രമ്യാ കൃഷ്‍ണന്റെ അമ്മയെയും കാണാം. ഒരു ഫോട്ടോയില്‍ രണ്ട് സ്‍ത്രീകളും രമ്യാ കൃഷ്‍ണന് ഒപ്പമുണ്ട്. പെരിയമ്മമാരായ അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നും രമ്യാ കൃഷ്‍ണൻ എഴുതിയിരിക്കുന്നു. തെലുങ്ക് ചലച്ചിത്ര സംവിധായകൻ കൃഷ്‍ണ വംശിയാണ് രമ്യാ കൃഷ്‍ണന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകനുണ്ട്. ഗര്‍ഭിണിയായിരിക്കെ നടത്തുന്ന ചടങ്ങാണ് വളകാപ്പ്. മലയാളം, തമിഴ്, തെലുങ്ക്,  കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ വിവിധ കഥാപാത്രങ്ങള്‍ ചെയ്‍ത രമ്യാ കൃഷ്‍ണൻ അഭിനയത്തിന് ഒട്ടേറെ പുരസ്‍കാരങ്ങള്‍ നേടിയിട്ടുണ്ട്.