ഭര്‍ത്താവ് രണ്‍ബിര്‍ കപൂറിനെ കുറിച്ച് ആലിയ ഭട്ട് പറഞ്ഞ വാക്കുകള്‍.
രാജ്യത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരങ്ങളില്‍ ഒരാളുമാണ് ആലിയ ഭട്ട്. ആലിയ- രണ്‍ബിര്‍ ദമ്പതിമാരുടെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ രണ്‍ബിര്‍ കപൂറിനെ കുറിച്ച് ആലിയ ഭട്ട് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
രണ്‍ബീര്‍ കപൂറിനോട് തനിക്ക് അസൂയ തോന്നുന്നുവെന്നാണ് ആലിയ ഭട്ട് പറയുന്നത്. വിശുദ്ധനോപ്പോലുള്ള മനസ് തന്റെ ഭര്‍ത്താവിന് ഉണ്ടെന്നാണ് ആലിയ ഭട്ട് പറയുന്നത്. ആലിയ ഭട്ടിനും രണ്‍ബീറിനും കഴിഞ്ഞ നവംബര്‍ ആറിന് പെണ്‍കുഞ്ഞ് പിറന്നിരുന്നു. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും അഞ്ചു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലേക്കെത്തിച്ചത്. 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രമാണ് ആലിയാ ഭട്ടിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്‍ബിര്‍ കപൂര്‍ ആയിരുന്നു ചിത്രത്തില്‍ നായകനായി വേഷമിട്ടത്. രണ്‍ബിറും ആലിയയും ജോഡികളായിട്ടായിരുന്നു ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച 'ബ്രഹ്‍മാസ്‍ത്ര' സംവിധാനം ചെയ്‍തത് അയൻ മുഖര്‍ജിയാണ്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. മോശമല്ലാത്ത പ്രതികരണം ആലിയയുടെ ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നു. ബോക്സ് ഓഫീസ് കളക്ഷനില്‍ 'ബ്രഹ്‍മാസ്‍ത്ര' സമീപകാല ബോളിവുഡ് ചിത്രങ്ങളെയെല്ലാം മറികടന്നിരുന്നു.
'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രത്തിന്റെ ആദ്യ ഭാഗം എത്തിയത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. വിസ്‍മയിപ്പിക്കുന്ന ഒരു തിയറ്റര്‍ കാഴ്‍ചയായിരുന്നു 'ബ്രഹ്‍മാസ്‍ത്ര' എന്നായിരുന്നു പൊതുവയെയുള്ള അഭിപ്രായങ്ങള്‍.
Read More: 'ഇഡിയറ്റെന്ന് വീട്ടില്‍ പോയി വിളിച്ചാല്‍ മതി', ഷിജുവിനോട് കയര്‍ത്ത് ശോഭ
