രണ്ടാം സ്ഥാനത്ത് മറ്റൊരു തെന്നിന്ത്യൻ താരമാണ് ഇടംനേടിയിരിക്കുന്നത്.
രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന അനിമല്‍ കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും മറികടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്‍ബിര്‍ കപൂറിന്റെ വൻ വേഷപ്പകര്‍ച്ചയായിരിക്കും ചിത്രത്തില്‍ കാണാനാകുക. ട്രെയിലര്‍ വലിയ ആവേശമായി മാറിയിട്ടുമുണ്ട്. ട്രെയിലറിന്റെ കാഴ്‍ചക്കാരുടെ എണ്ണത്തിലെ കണക്കുകളാണ് ചിത്രം കാത്തിരിക്കുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ട്രെയിലര്‍ പുറത്തുവിട്ട് 24 മണിക്കൂറിന് ശേഷം കാഴ്‍ചക്കാരുടെ കണക്കെടുക്കുമ്പോള്‍ മൂന്നാം സ്ഥാനത്താണ് രണ്‍ബിര്‍ കപൂര്‍ നായകനായ അനിമല്‍. 24 മണിക്കൂറിനുള്ളില്‍ ആകെ 7.13 കോടി കാഴ്‍ചക്കാരാണ് രണ്‍ബിര്‍ കപൂര്‍ നായകനായ അനിമലിന് ലഭിച്ചത്. ഒന്നാമത് യാഷിന്റെ കെജിഫ് 2ന്റെ ട്രെയിലറാണ് ഇപ്പോഴും ഉള്ളത്. കെജിഎഫ് 2ന് ആകെ 10.65 കോടി കാഴ്‍ചക്കാരാണ്. പ്രഭാസ് നായകനായ ആദിപുരുഷ് 7.4 കോടി കാഴ്‍ചക്കാരുമായി രണ്ടാം സ്ഥാനത്തുണ്ട്.
പ്രഭാസ് നായകനായ രാധേ ശ്യാമിനറെ ട്രെയിലര്‍ പുറത്തുവിട്ട് 24 മണിക്കൂറിനുള്ളില്‍ 57.5 കോടി കാഴ്‍ചക്കാരുമായി നാലാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ജവാന് 5.5 കോടി കാഴ്‍ചക്കാരാണ് ഉള്ളത്. ആറാമതുള്ള ആര്‍ആര്‍ആറിന് ആകെ 5.5 കോടി കാഴ്‍ചക്കാരാണ് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത്. എന്തായാലും രണ്‍ബിര്‍ കപൂറിന്റെ അനിമല്‍ സിനിമ കാണാൻ ആരാധകര്‍ കാത്തിരിക്കുന്നുണ്ട് എന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ഞെട്ടിക്കുന്ന പ്രതിഫലമാണ് രണ്‍ബിര്‍ കപൂറിന് ചിത്രത്തിനായി ലഭിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്‍ബിര്‍ കപൂറിന് ലഭിക്കുന്നത് 70 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നായിക രശ്‍മിക മന്ദാനയ്‍ക്ക് നാല് കോടി രൂപയും പ്രതിഫലം ലഭിക്കും. അനില്‍ കപൂറിന് ലഭിക്കുക രണ്ട് കോടി രൂപ പ്രതിഫലമായി ലഭിക്കും എന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.
