Asianet News MalayalamAsianet News Malayalam

അച്ഛനായി കോട്ടയം നസീർ, മകനായി ജോസ്‍കുട്ടി; വേറിട്ട പ്രമേയവുമായി 'റാണി ചിത്തിര മാർത്താണ്ഡ' വരുന്നു

പിങ്കു പീറ്ററാണ് എഴുതി സംവിധാനം ചെയ്യുന്നത്

Rani Chithira Marthanda movie release date announced kottayam nazeer Pinku Peter Babu nsn
Author
First Published Oct 14, 2023, 2:21 PM IST

ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും ഒട്ടേറെ സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളായെത്തിയ കോട്ടയം നസീർ അച്ഛൻ കഥാപാത്രമായും 'കെട്ട്യോളാണ് എന്‍റെ മാലാഖ'യിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ജോസ്‍കുട്ടി ജേക്കബ് മകനായുമെത്തുന്ന 'റാണി ചിത്തിര മാർത്താണ്ഡ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 27ന് തിയേറ്ററുകളിലെത്തും. ഒട്ടേറെ വെബ്‍സീരീസുകളിലൂടെ ശ്രദ്ധ നേടിയ കീർത്തന ശ്രീകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 

മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛന്‍റേയും മകന്‍റേയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരവുമായെത്തുന്ന ചിത്രം വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്ററാണ് എഴുതി സംവിധാനം ചെയ്യുന്നത്. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് ചിത്രം എത്തുന്നത്. ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട് കഴിയുന്ന മറ്റ് പലരുടേയും ജീവിതങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോവുന്നത്. 

ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളും, അതിനിടയിൽ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് റൊമാന്‍റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ അനൗണ്സ്മെന്‍റ് ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. 

രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.

 എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കലാസംവിധാനം: ഔസേഫ് ജോൺ, കോസ്റ്റ്യൂം: ലേഖ മോഹൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ്: എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ: തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആദർശ് സുന്ദർ, അസി.ഡയറക്ടര്‍: അനന്ദു ഹരി, വിഎഫ്എക്സ്: മേരകി, സ്റ്റിൽസ്: ഷെബീർ ടികെ, ഡിസൈൻസ്: യെല്ലോടൂത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ALSO READ : 99 രൂപ ഓഫറില്‍ എത്ര പേര്‍ സിനിമ കാണാനെത്തി? കണക്കുകള്‍ പുറത്തുവിട്ട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios