Asianet News MalayalamAsianet News Malayalam

സമ്മര്‍ ഇന്‍ ബത്‍ലഹേമിന് 22 വയസ്സ്; വീണ്ടും ഒരുമിക്കാന്‍ സിബി മലയിലും രഞ്ജിത്തും

1998 സെപ്റ്റംബര്‍ നാലിനായിരുന്നു സിനിമയുടെ റിലീസ്. ചിത്രം പുറത്തിറങ്ങിയിട്ട് 22 വര്‍ഷം തികയുന്ന വേളയില്‍ രഞ്ജിത്ത്-സിബി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ്.
 

ranjith and sibi malayil to make a movie after 22 years of summer in bethlehem
Author
Thiruvananthapuram, First Published Sep 4, 2020, 9:59 AM IST

സിബി മലയില്‍, രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‍ലഹേം. മലയാളം അതുവരെ കണ്ടിട്ടില്ലാത്തൊരു കഥാപശ്ചാത്തലവും ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍ തുടങ്ങി വമ്പന്‍ താരനിരയും മോഹന്‍ലാലിന്‍റെ അതിഥിവേഷവും ഒക്കെ ചേര്‍ന്ന് പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന സിനിമ. 1998 സെപ്റ്റംബര്‍ നാലിനായിരുന്നു സിനിമയുടെ റിലീസ്. ചിത്രം പുറത്തിറങ്ങിയിട്ട് 22 വര്‍ഷം തികയുന്ന വേളയില്‍ രഞ്ജിത്ത്-സിബി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ്.

എന്നാല്‍ ഇക്കുറി രചയിതാവിന്‍റെ റോളിലല്ല. മറിച്ച് നിര്‍മ്മാതാവാണ് രഞ്ജിത്ത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‍ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ത് ആണ്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആസിഫ് അലിക്കൊപ്പം മറ്റൊരു താരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രീകരണം അടുത്ത മാസം ആരംഭിക്കാനാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെയെത്തും.

ranjith and sibi malayil to make a movie after 22 years of summer in bethlehem

 

2015ല്‍ പുറത്തെത്തിയ സൈഗാള്‍ പാടുകയാണ് എന്ന ചിത്രമാണ് സിബി മലയിലിന്‍റെ സംവിധാനത്തില്‍ അവസാനമെത്തിയ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി 2018ല്‍ പുറത്തെത്തിയ ഡ്രാമയാണ് രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് അവസാനമെത്തിയ ചിത്രം. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാണവും രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നായിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ അച്ഛന്‍ കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios