സംവിധായകൻ രഞ്ജിത് ശങ്കറും നടൻ കുഞ്ചാക്കോ ബോബനും തമ്മിലുള്ള രസകരമായ ഒരു വാട്‍സ് ആപ് സന്ദേശം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള ഒരു ട്രോളിനെ സംബന്ധിച്ചാണ് ചാറ്റ്.

പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ച എന്ന സിനിമയിലെ കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ഉപയോഗിച്ചുള്ളതാണ് ട്രോള്‍. ചരിത്രവേഷങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍ മമ്മൂട്ടി ആണ് മികച്ചത് എന്നു പറയുന്നവര്‍ ചാക്കോച്ചന്റെ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച കാണാത്തവര്‍ ആണ് എന്നാണ് ട്രോള്‍. ട്രോള്‍ രഞ്ജിത് ശങ്കര്‍ കുഞ്ചാക്കോ ബോബന് അയച്ചുകൊടുക്കുകയായിരുന്നു. എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ' എന്നായിരുന്നു കുഞ്ചോക്കോ ബോബന്റെ മറുപടി. ഒരാള്‍ എനിക്ക് അയച്ചുതന്നതാണ്, പടം കണ്ടിട്ടില്ല. കാണാം എന്ന് രഞ്ജിത് ശങ്കറും പറഞ്ഞു. അവനെയങ്ങു തട്ടിയേക്കൂവെന്നും കുഞ്ചാക്കോ ബോബൻ തമാശയായി പറഞ്ഞു.