തമിഴ് യുവഗായകൻ ഗുരു ഗുഹനെതിരെ ചെന്നൈ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. ഗുരു ഗുഹൻ ഒളിവിലാണെന്ന് പൊലീസ്

ചെന്നൈ:തമിഴ് യുവഗായകൻ ഗുരു ഗുഹനെതിരെ ചെന്നൈ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ആണ്‌ നടപടി. കേസെടുത്തിന് പിന്നാലെ ഗുരു ഗുഹൻ ഒളിവിൽ പോയി. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ യുവതി നൽകിയ പരാതിയിൽ ആണ്‌ പിന്നണി ഗായകനെതിരെ കേസെടുത്തത്. കഴിഞ്ഞ മെയിൽ ഒരു സംഗീത പരിപാടിക്കിടെ ആണ്‌ മുൻ ബാങ്ക് മാനേജരുടെ മകളായ യുവതി ഗുരു ഗുഹനെ പരിചയപ്പെടുന്നത്.

വൈകാതെ ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന ഗുഹന്‍റെ വാക്കുകൾ വിശ്വസിച്ചെന്നും, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചപ്പോൾ വഴങ്ങിയെന്നുമാണ് യുവതി പറയുന്ത്. ഗർഭിണി ആണെന്ന് അറിയിച്ചപ്പോള്‍ ഗുഹൻ നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടുപോയി ഗർഭചിദ്രം നടത്തിയെന്നും പരാതിയിൽ ഉണ്ട്.

ബലാത്സംഗം, വിശ്വാസ വഞ്ചന എന്നിവയ്ക്ക് പുറമെ എസ്‍സി, എസ്‍ടി നിയമത്തില വിവിധ വകുപ്പുകളും ചുമതിയാണ് എഫ്ഐആര്‍. ഗുരു ഗുഹനും കുടുംബവും ഒളിവിൽ പോയെന്നും വൈകാതെ പിടികൂടാൻ കഴിയുമെന്നും പൊലീസ് പറഞ്ഞു. 26കാരനായ ഗുരു ഗുഹൻ ടെലിവിഷൻ പരിപാടികളിലൂടെ ആണ്‌ ശ്രദ്ധ നേടിയത്.

'ആ വ്യക്തി ആവശ്യപ്പെട്ടു, ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തു': വെളിപ്പെടുത്തി നയന്‍താര

Asianet News Live | By-Election | Rahul Mamkootathil | P Sarin | Sandeep Varier | ഏഷ്യാനെറ്റ് ന്യൂസ്